കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ഒറ്റക്കുള്ളകറക്കം അശ്ലീലം:പണ്ഡിതര്‍

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: സ്ത്രീകള്‍ ഒറ്റക്ക് മാര്‍ക്കറ്റിലും മറ്റും കറങ്ങിനിടക്കുന്നത് ആശ്ലീലമാണെന്ന് പാകിസതാനിലെ ഇസ്ലാമിക പണ്ഡിതര്‍. അതുകൊണ്ട് മാര്‍ക്കറ്റിലേക്ക് സ്ത്രീകള്‍ ഒറ്റക്ക് വരുന്നത് മതപണ്ഡിതര്‍ നിരോധിച്ചു. വളരെ അടുത്ത ബന്ധുക്കളായ പുരുഷന്‍മാര്‍ ആരെങ്കിലും കൂടെയില്ലാതെ സ്ത്രീകള്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം.

കിഴക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ കരാക് മേഖലയിലാണ് മതപണ്ഡിതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഖൈബര്‍ പഖ്തുംഖാവ പ്രവിശ്യയിലെ കരാക് ജില്ലയിലെ മതപണ്ഡിതരുടെ യോഗമാണ് സ്ത്രീകള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭര്‍ത്താവോ സഹോദരോനോ മകനോ കൂടെയില്ലാതെ സ്ത്രീകള്‍ ഒറ്റക്ക് മാര്‍ക്കറ്റില്‍ കറങ്ങി നടക്കരുതെന്നാണ് ഇവര്‍ പറയുന്നത്.

ജാമിയത് ഉലമ ഇസ്ലാം മുന്‍ നേതാവ് ഹാഫിസ് അബ്‌നെ അമീന്റെ നേതൃത്വത്തിലായിരുന്നു മതപണ്ഡിതരുടെയോഗം. സ്ത്രീകള്‍ ഒറ്റക്ക് മാര്‍ക്കറ്റില്‍ നടക്കുന്നത് അശ്ലീലമാണെന്നും അത് സമൂഹത്തില്‍ സംസ്‌കാരശൂന്യത പരത്തുമെന്നും യോഗം വിലയിരുത്തി.

തുടര്‍ന്ന് മതപണ്ഡിതരെല്ലാം കൂടി പ്രാദേശിക ഭരണകൂടത്തേയും പോലീസിനേയും നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചു. പക്ഷേ അധികൃതര്‍ വഴങ്ങിയില്ല. പിന്നീട് കടയുടമകളെ സമീപിച്ച പണ്ഡിതര്‍ ഒറ്റക്ക് വരുന്ന സ്ത്രീകള്‍ സാധനങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടു.

ഘട്ടക് ഇത്തെഹാദ് മേധാവി മീര്‍ സക്കീം മതപണ്ഡിതരുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. ഒറ്റക്ക് വരുന്ന സ്ത്രീകള്‍ അശ്ലീലം പടര്‍ത്തുകയാണെന്നും പ്രത്യേകിച്ച് റംസാന്‍ മാസത്തില്‍ ഇത് അംഗീകരിക്കാനാകില്ലെന്നും മീര്‍ സക്കീം പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന സ്ത്രീകള്‍ കള്ളികളും പിടിച്ചുപറിക്കാരുമാണെന്നും മീര്‍ സക്കീം പറയുന്നു.

English summary
Islamic clerics today barred women who are not accompanied by a close male relative from entering markets of Karak area in Pakistan's restive northwest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X