കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വ പര്യവേഷണം അഭിമാനത്തിന് മാത്രമല്ല

  • By Soorya Chandran
Google Oneindia Malayalam News
ISRO

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വ പര്യവേഷണം രാജ്യത്തിന്റെ അഭിമാനം കൂട്ടുന്നതിന് മാത്രമല്ലെന്ന് ഐഎസ്ആര്‍ഒ. അഭിമാനത്തിനപ്പുറം അര്‍ത്ഥപൂര്‍ണ്ണമായ ഗവേഷണങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ ഡോ.കെ രാധാകൃഷ്ണന്‍ പറഞ്ഞു.

450 കോടി രൂപ ചെലവിട്ട് 2013 ല്‍ നടത്താനിരിക്കുന്ന ചൊവ്വ പര്യവേഷണം ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ കെ രാധാകൃഷ്ണന്റെ പ്രതികരണം.

ഇത് അഭിമാനിക്കേണ്ട കാര്യം തന്നെയാണ്. പക്ഷേ ഇന്ത്യുടെ ചൊവ്വ പര്യവേഷണത്തിന്റെ ലക്ഷ്യം അതിലും വലുതാണ്. പര്യവേഷണത്തിന് അതിന്റേതായ ശാസ്ത്രീയ മൂല്യമുണ്ട്. നാളെ ഭൂമിവിട്ട് മനുഷ്യര്‍ താമസിക്കുമെന്ന് പോലും പ്രതീക്ഷിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ചിലപ്പോള്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍കൊണ്ട് തന്നെ അത് പ്രായോഗികവും ആയേക്കാം- ഡോ. കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ലോകത്തിലെ ആറാമത്തെ രാജ്യം എന്ന ചരിത്രത്തിലേക്കാണ് ഇന്ത്യ കടക്കാനൊരുങ്ങുന്നത്. അമേരിക്കയും റഷ്യയും യൂറോപ്പും ജപ്പാനും ചൈനയും ഇതിനകം തന്നെ ചൊവ്വ പര്യവേഷണങ്ങള്‍ നടത്തിക്കഴിഞ്ഞു.

നമ്മുടെ അടിസ്ഥാന ലക്ഷ്യം ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് ഒരു ഉപഗ്രഹം എത്തിക്കാനും ചൊവ്വയില്‍ പഠനം നടത്താനുമുള്ള സാങ്കേതിക മികവ് നമുക്ക് ഉണ്ടെന്ന് തെളിയിക്കലാണ്. ചൊവ്വയെ ചുറ്റപ്പറ്റി എപ്പോഴും ഉള്ള സംശയം അവിടെ ജീവനുണ്ടോ എന്നതാണ്. അത് സംബന്ധിച്ച പഠനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ ഘടിപ്പിച്ചതായിരിക്കും നമ്മുടെ ചൊവ്വ പര്യവേഷണമെന്നും ഡോ. കെ രാധാകൃഷ്ണന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.എന്നാല്‍ രാജ്യത്തിന് ഒരു ചൊവ്വ പര്യവേഷണം നടത്താനുള്ള സാമ്പത്തിക സ്ഥിരതയൊക്കെ ഉണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.

ചൊവ്വ പര്യവേഷണത്തിനുള്ള ഉപഗ്രത്തെ പിഎസ്എല്‍വി- എക്‌സ് എല്‍ ആണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കുക. അഞ്ച് പരീക്ഷണ ഉപകരണങ്ങളാണ് ഉപഗ്രഹത്തില്‍ ഉണ്ടാകുക. 2013 നവംബറില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടക്കുന്ന ബഹിരാകാശ പേടകം 10 മാസം സമയമെടുക്കും ചൊവ്വയില്‍ എത്താന്‍.

English summary
As India prepares to launch its Rs 450 crore mission to Mars this year, a top space official says the country's first martian odyssey--that has attracted some criticism--is not just for pride but for undertaking "meaningful research".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X