രാജകുടുംബത്തിന് തിരിച്ചുകിട്ടിയത് 20000 കോടി

രാജാവിന്റെ മൂത്തമകളായ അമൃത്കൗറിന്റെ പരാതിയിലാണ് ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേട്ട് രജ്‌നിഷ് കുമാര്‍ ശര്‍മ അനുകൂല വിധി പുറപ്പെടുവിച്ചത്. ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം അമൃതിനും സഹോദരി ദീപീന്ദര്‍ കൗറിനുമാണ് ഈ സ്വത്തുക്കള്‍ ലഭിക്കുക.
ഏകപുത്രനായ ടിക്ക ഹര്‍മൊഹീന്ദര്‍ സിങ് ബ്രാറിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത വിഷാദ രോഗത്തിന് അടിമയായ രാജാവ് തയ്യാറാക്കിയ വില്‍പ്പത്രം സാധുവല്ലെന്ന് കോടതി വിധിയെഴുതി. രാജാവിന്റെ പരിചാരകരും അഭിഭാഷകരും ചേര്‍ന്നുള്ള ഒരു ട്രസ്റ്റിന് എല്ലാ സ്വത്തുക്കളും കൈമാറുന്നതായാണ് വില്‍പത്രത്തിലുണ്ടായിരുന്നത്.
രാജാവിന്റെ ഭാര്യ നരീന്ദര്‍ കൗറിനെയും മാതാവ് മൊഹീന്ദര്‍ കൗറിനെയും വില്‍പത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ട്രസ്റ്റില്‍ രണ്ടു പെണ്‍മക്കളെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും യാതൊരു വിധ അധികാരവുമുണ്ടായിരുന്നില്ല.. ഇതോടെ കുടുംബാംഗങ്ങള്‍ പാരമ്പര്യ സ്വത്ത് അനുവദിച്ച് കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications