Get Updates
Get notified of breaking news, exclusive insights, and must-see stories!

133 പുതിയ ജീവി വര്‍ഗങ്ങളെ കണ്ടെത്തി

Zoological Survey of India
കൊല്‍ക്കത്ത: ശാസ്ത്രഞ്ജര്‍ നടത്തിയ ജന്തുശാസ്ത്ര സര്‍വ്വേയില്‍ ഇന്ത്യയില്‍ നിന്നും 130 ല്‍ അധികം ജീവി വര്‍ഗങ്ങളെ കണ്ടെത്തി. കണ്ടെത്തിയവയില്‍ പറക്കാനാവാത്തതരം ഒരു പക്ഷിയേയും 19 ഓളം പുതിയ മത്സ്യവിഭാഗങ്ങളെയും കണ്ടെത്തി. 19 വിഭാഗങ്ങളിലായി 133 ജീവി വര്‍ഗങ്ങളെ കണ്ടെത്തിയതായി സൂവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ കെ വെങ്കട്ടരാമന്‍ പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ നിന്ന് കണ്ടെത്തിയ പറക്കാന്‍ കഴിവില്ലാത്ത പക്ഷിയാണ് സര്‍വ്വേയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കണ്ടെത്തല്‍. 2012 ല്‍ ശാസ്ത്രഞ്ജര്‍ നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.

സൂവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തില്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയ പക്ഷിയെ പഠന വിധേയമാക്കിയപ്പോഴാണ് ഇവ പറക്കാന്‍ കഴിവില്ലാത്ത പക്ഷികളുടെ ഗണത്തില്‍ പെടുന്നതാണെന്ന് മനസിലായത്. ഒട്ടേറെ പുതിയ ഏകകോശ ജീവികളെ കണ്ടെത്തിയെങ്കിലും പറക്കാന്‍ കഴിയാത്ത പക്ഷികളെ കണ്ടെത്തുന്നത് വിരളമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.19 ഇനം മത്സ്യങ്ങള്‍, രണ്ട് പുതിയ ഇനം ഇഴജന്തുക്കള്‍, രണ്ട് തരത്തിലുള്ള പുതിയ ഞണ്ടുകള്‍. നാല് പുതിയ ചിലന്തി വിഭാഗങ്ങള്‍, 66 ഇനം പുതിയ പ്രാണികള്‍ എന്നിവയും കണ്ടെത്തലില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+