പ്ളാസ്റ്റിക്ക് വീപ്പ പൊട്ടിത്തെറിച്ച് പരുക്കേറ്റു
പൂനെ: വെള്ളം നിറയ്ക്കാന്‍ വാങ്ങിയ പ്ളാസ്റ്റിക് വീപ്പ മുറിയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്കും നാല് കുട്ടികള്‍ക്കും പരുക്കേറ്റു. സുമന്‍ എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം വെള്ളം ശേഖരിയ്ക്കുന്നതിനായി പഌസ്റ്റിക് വീപ്പ വാങ്ങിയിയത്. എന്നാല്‍ വീപ്പയ്ക്ക് ടാപ്പിനെക്കാള്‍ ഉയരം കൂടിയതിനാല്‍ അത് മുറിയ്ക്കാന്‍ സ്ത്രീ ശ്രമിച്ചു. കത്തി ഉപയോഗിച്ച് വീപ്പ മുറിയ്ക്കുന്നതിനിടെ വീപ്പ പൊട്ടിത്തെറിച്ചു. സ്ത്രീയ്ക്കും അവരുടെ മക്കളായ വിനോദ് (7), ഓം (11), അജയ് (9) എന്നിവര്‍ക്കും ഈ കുട്ടികളോടൊപ്പം ഉണ്ടായിരുന്ന അയല്‍പക്കത്തെ വീട്ടിലെ സായ് ചൗദരി (7) എന്ന കുട്ടിയ്ക്കും പരുക്കേറ്റു. 2013 ജൂലൈ 29 ന് രാത്രി 7 മണിയ്ക്കാണ് സംഭവം നടക്കുന്നത്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും തലയ്ക്കുമാണ് പരുക്കേറ്റത്. 20 ശതമാനം മുതല്‍ 30 ശതമാനം വരെ പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ളാസ്റ്റിക് വീപ്പ നിര്‍മ്മിക്കാനുപയോഗിച്ച രാസവസ്തുക്കളുടെ അളവ് കൂടിയത് കൊണ്ടാകാം അത് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതെന്നാണ് വിലയിരുത്തല്‍.ധ്യാന്‍ശ്രീ ബില്‍ഡിംഗില്‍ വാടകയ്ക്കാണ് സുമനും കുടുംബവും കഴിയുന്നത്. വീപ്പ മുറിയ്ക്കുന്നതിനിടെ വളരെ പെട്ടന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.ഇത്തരം അപകടങ്ങള്‍ ഈ പ്രദേശത്ത് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരം ഇല്ല.












Click it and Unblock the Notifications