'കോടതിക്കെതിരെ ആക്ഷേപമുള്ളവര്‍ക്ക് അപ്പീല്‍ പോകാം'

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട്, ആഭ്യന്തരം നല്ല വകുപ്പായതുകൊണ്ടാണ് എല്ലാവരും അതാവശ്യപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ താന്‍ കക്ഷിയല്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളം അഡീഷണല്‍ സിജെഎം രാജു സരിതയുടെ പരാതി യഥാസമയം രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും അഡ്വ.കെ ജയശങ്കരും ഹൈക്കോടതി വിജലന്‍സ് രജിസ്റ്റാറിന് പരാതി നല്‍കിയിട്ടുണ്ട്.
ജുഡീഷ്യറി സംശയത്തിന്റെ നിഴലിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചു.












Click it and Unblock the Notifications