ഇന്ത്യന്‍വംശജന്‍ മാംനൂന്‍ ഹുസൈന്‍ പാക് പ്രസിഡന്‍റ്
ഇസ്ലാമാബാദ്: പാകിസ്താന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ മാംനൂന്‍ ഹുസൈനെ തെരഞ്ഞെടുത്തു. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്താനാണ് ഹുസൈന്‍. അസിഫ് അലി സര്‍ദാരിയുടെ പിന്‍ഗാമിയായ ഇദ്ദേഹം സെപ്റ്റംബറില്‍ അധികാരം ഏല്‍ക്കും. തെഹിരിക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ വക്താവും മുന്‍ ജഡ്ഡിയുമായി വജിഹുദ്ദീന്‍ അഹമ്മദിനെയാണ് പാകിസ്താന്‍ മുസ്ലീംഗ് ലീഗ്(എന്‍) നേതാവായ ഹൂസൈന്‍ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തെ കാലവധി പൂര്‍ത്തിയാക്കി അസിഫ് അലി സര്‍ദാരി വിരമിയ്ക്കുന്നതോടെ സെപ്തംബര്‍ ഒന്‍പതിന് ഹുസൈന്‍ അധികാരം ഏല്‍ക്കുമെന്നാണ് അറിയുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലും നേരത്തെ ആയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിയ്ക്കുകയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ റാസ റബ്ബാനിയെ പിന്‍വലിയ്ക്കുകയും ചെയ്തിരുന്നു. രാവിലെ പത്ത് മിണിയ്ക്കാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
ഇന്ത്യന്‍ വംശജനായ മാംനൂന്‍ ഹുസൈന്‍ ജനിച്ചത് ആഗ്രയിലാണ്. 1947 ലെ വിഭജനകാലത്ത് ഇദ്ദേഹവും കുടുംബവും പാകിസ്താനിലേക്ക് കുടിയേറി. ആയിരത്തോളെ പേര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു. പാകിസ്താന്റെ 11 പ്രസിഡന്റുമാരില്‍ അഞ്ച് പേരു പട്ടാള മേധാവികള്‍ ആയിരുന്നു. ആദ്യത്തെ പ്രസിഡന്റായ സിക്കന്ദര്‍ മിര്‍സയെ 1956 ല്‍ ആണ് തെരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications