കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രഭരണം തങ്ങള്‍ക്ക് വേണം: ബുദ്ധസന്യാസിമാര്‍

  • By Soorya Chandran
Google Oneindia Malayalam News

ഗയ: ബോധ് ഗയയിലെ മഹാബോധി ക്ഷേത്ര കമ്മിറ്റിയില്‍ നിന്ന് ഹിന്ദുക്കളെ ഒഴിവാക്കണമെന്ന് ബുദ്ധ സന്യാസിമാര്‍ ആവശ്യപ്പെട്ടു. ബുദ്ധ ക്ഷേത്രത്തിന്റെ നടത്തിപ്പിന് തങ്ങള്‍ക്ക് ബുദ്ധമത വിശാസികള്‍ മാത്രം മതിയെന്ന് ബുദ്ധ സന്യാസിയായ ബദ്യ സത്യനാരായണ പറഞ്ഞു. ബോധ് ഗയ ക്ഷേത്ര നിയമത്തിന്റെ മൊത്തത്തിലുള്ള പൊളിച്ചെഴുത്താണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബുദ്ധ സന്യാസി പറഞ്ഞു.

Mahabodhi Temple

ബോധ് ഗയ ടെമ്പിള്‍ ആക്ട് പ്രകാരം എട്ട് അംഗങ്ങളുള്ള ഒരു സമിതിക്കാണ് ക്ഷേത്ര ഭരണത്തിനുള്ള അവകാശം. ഗയ ജില്ലാ കളക്ടര്‍ ആയിരിക്കും സമിതിയുടെ ചെയര്‍മാന്‍. സമിതിയിലെ എല്ലാ അംഗങ്ങളേയും സംസ്ഥാന സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുക. ഇതില്‍ നാല് പേര്‍ ബുദ്ധമത വിശ്വാസികളും ബാക്കി നാല് പേര്‍ ഹിന്ദുമത വിശ്വാസികളും ആയിരിക്കും. ഇനി ജില്ലാ കളക്ടര്‍ ഹിന്ദുമതത്തില്‍ നിന്നുള്ള ആളല്ലെങ്കില്‍, മറ്റൊരാളെ സമിതിയുടെ ചെയര്‍മാനാക്കാനും സംസ്ഥാന സര്‍ക്കാരിന് നിയമപ്രകാരം അവകാശമുണ്ട്.

ഈ അടുത്ത് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരികയുണ്ടായി. ഇത് സമിതിയുടെ ചെയര്‍മാന്‍റെ കാര്യത്തിലായിരുന്നു. എന്നാല്‍ അത് തങ്ങളുടെ താതപര്യം സംരക്ഷിക്കുന്നതല്ലെന്നാണ് ബുദ്ധസന്യാസിമാരുടെ ആക്ഷേപം. ക്ഷേത്രസമിതിയുടെ തലപ്പത്ത് ഹിന്ദുക്കള്‍ വരുന്നതാണ് ബുദ്ധഭിക്ഷുക്കളുടെ പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ നിയമത്തില്‍ ഒരു ഭേദഹതിയും ഉണ്ടായിട്ടില്ലെന്നാണ് ബുദ്ധ സന്യാസിമാര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ക്ഷേത്ര ഭരണസമിതിയുടെ സെക്രട്ടറി ഒരു ബുദ്ധമത വിശ്വാസി ആയേനെയെന്നും ഇവര്‍ പറയുന്നു.

ഗൗതമ ബുദ്ധന് ബോധോദയം ഉണ്ടായ സ്ഥലമാണ് ബോധ്ഗയ. 2013 ജൂലായ് ഏഴിന് ഇവിടെ നടന്ന സ്‌ഫോടന പരമ്പരകളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ബോധ് ഗയ ഇനി ഭരണത്തിന് വേണ്ടി ബുദ്ധ സന്യാസിമാര്‍ നയിക്കുന്ന സമരങ്ങള്‍ക്ക് കൂടി സാക്ഷിയാകേണ്ടി വരും.

English summary
Buddhist monks of the world famous Mahabodhi Temple at Bodh Gaya have demanded removal of Hindus from the management committee of the shrine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X