കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമംബാധകമല്ല?

  • By Meera Balan
Google Oneindia Malayalam News

Supreme, Court
ദില്ലി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടില്ലെന്ന് ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. രാഷ്ട്രീയ പാര്‍ട്ടികളെ പൊതു അധികാര സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിയ്ക്കാനാണ് തീരുമാനം. ഈ ഓര്‍ഡിനനന്‍സ് പാര്‍ലമെന്റ് അംഗീകരിച്ച് കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരാന്‍ കഴിയില്ല. 2013 ആഗസ്റ്റ് ഒന്നിന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

പൊതു അധികാരസ്ഥാപനങ്ങളെന്നനിലയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ, എന്‍സിപി, ബി എസ് പി, എസ് പി തുടങ്ങിയ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് കമ്മീഷന്‍ ഉത്തരവയച്ചിരുന്നത്. എന്നാല്‍ വിവരാവകാശനിയമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പൊതു അധികാര സ്ഥപനങ്ങളായി കണക്കാക്കിയിരുന്ന നിയമം ഭേദഗതി ചെയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ , പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്ന സംഘടനകള്‍ വ്യക്തികള്‍ എന്നിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം വിവരാവകാശനിയമത്തിലൂടെ പൊതുജനത്തിന് അറിയാന്‍ കഴിയും. എന്നാല്‍ നിയമം ഭേദഗതി ചെയ്തുകഴിഞ്ഞാല്‍ ഇവയൊന്നും നടപ്പാകില്ല. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിനോട് സിപിഐ ക്ക് എതിര്‍പ്പില്ല. നിയമം ഭേദഗതി ചെയ്യുന്നതിനോട് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ രാഷ്ട്രീപാര്‍ട്ടികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് നിയമം ഭേദഗതി ചെയ്യുകയേ നിവര്‍ത്തിയുള്ളൂ എന്ന് നഗരവികസനകാര്യ വകുപ്പ് മന്ത്രി കമല്‍നാഥ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം പൊതുഭരണസ്ഥാപനങ്ങളെപ്പറ്റിയും മറ്റുമുള്ള വിവരങ്ങള്‍ അറിയാന്‍ സാധിയ്ക്കും.

English summary
The Cabinet on Thursday cleared the proposal to keep political parties out of the ambit of the Right to Information Act (RTI). Following the clearance, an ordinance to amend the RTI Act will be prepared to declare that political parties are not public authorities. If the ordinance is passed by Parliament, political parties will no longer be answerable to RTI queries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X