കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ വെള്ളം133അടി;ആശങ്ക വേണ്ട:മുഖ്യന്‍

  • By Aswathi
Google Oneindia Malayalam News

Mullapperiyar
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133.5 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുകിത്തുടങ്ങും. ഞായറാഴ്ച ഇടുക്കി ജില്ലാ കലക്ടര്‍ അജിത്ത് പാട്ടൂല്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പരമാവധി വെള്ളം എടുക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഏഴു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നെയ്യാര്‍ വനമേഖലകളില്‍ കനത്ത മഴ തുടരുന്നതിന്നാല്‍ നെയ്യാര്‍ ഡാമില്‍ ഷട്ടര്‍ ഒന്നരയടി ഉയര്‍ത്തി. കഴിഞ്ഞ ദിവസം ഷട്ടര്‍ തുറക്കാന്‍ വൈകിയതു കാരണം ഡാം കരകവിഞ്ഞൊഴുകിയിരുന്നു.

അതേസമയം, ചീയപ്പാറയിലെ അപകടത്തെ തുടര്‍ന്ന് ഇടുക്കിയിലെ ഹില്‍ സ്റ്റേഷനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചീയപ്പറ അപകടത്തെ തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി അദ്ദേഹം അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായമെത്തിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലുമായി ഇതുവരെ ഇടുക്കിയില്‍ മാത്രം മരണ സംഖ്യ പതിനഞ്ചായി.

English summary
Chief Minister Oommen Chandy said Monday the state has sought center’s help to rescue those trapped in landslips and mud slips in Idukki following incessant rains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X