അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്

പാകിസ്താന്‍ സൈനികര്‍ പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സൈനികര്‍ തിരിച്ചും വെടിയുതിര്‍ത്തതായി ജമ്മുവിന്റെ ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ചകന്‍ ദാ ബാഗ് മേഖലയില്‍ പാക് സൈനികര്‍ നടത്തിയ ആക്രമണത്തിലാണ് ഇന്ത്യയുടെ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്താന്‍ സൈനികര്‍ പതിവ് പെട്രോളിങിനെത്തിയ ജവാന്മാരെ ആക്രമിക്കുകയായിരുന്നു.
ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്. അതിനിടയില്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ആക്രമണം നടത്തി അഞ്ച് ഇന്ത്യന്‍ ജവാന്മാരെ കൊന്നത് പാക് സൈനികരുടെ വേഷം ധരിച്ചെത്തിയ തീവ്രവാദികളാണെന്ന പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ പ്രസ്താവന കൂടുതല്‍ വിവാദത്തിലാവുകയാണ്












Click it and Unblock the Notifications