കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപരിഹാരം വേണ്ട;തിരിച്ചടിക്കണം:സൈനികന്റെ വിധവ

  • By Soorya Chandran
Google Oneindia Malayalam News

പാറ്റ്‌ന: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ പൂഞ്ചില്‍ പാക് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച സൈനികന്റെ വിധവക്ക് നഷ്ടപരിഹാരത്തുക വേണ്ടെന്ന്. സര്‍ക്കാരിന്റെ പണമല്ല, പാകിസ്താന്റെ നീതികേടിനെതിരെ ശക്തമായ നപടിയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.

പാക് വെടിവെപ്പില്‍ മരിച്ച അഞ്ച് പേരില്‍ നാല് പേരും ബീഹാര്‍ സ്വദേശികളാണ്. ഇതില്‍ വിജയ് കുമാര്‍ റായ് എന്ന സൈനികന്റെ ഭാര്യ പുഷ്പ ദേവിയാണ് വൈകാരികമായ ആവശ്യം ഉന്നയിച്ചത്.

പത്ത് ലക്ഷം രൂപയാണ് മരിച്ച ജവാന്‍മാരുടെ കുടുബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ തുകയാണ് തനിക്ക് ആവശ്യമില്ലെന്ന് പുഷ്പ ദേവി പറഞ്ഞത്.

പത്ത് ലക്ഷം രൂപ കൊണ്ട് തന്റെ ഭര്‍ത്താവിനെ തനിക്ക് തിരിച്ചു കിട്ടില്ല. ഞങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല വേണ്ടത്. തന്റെ ഭര്‍ത്താവിനേയും മറ്റ് സൈനികരേയും വധിച്ച പാകിസ്താന് സൈനികമായ മറുപടിയാണ് കൊടുക്കേണ്ടതെന്നും പുഷ്പ ദേവി പറഞ്ഞു.

വിജയ് കുമാറിന്റെ കുടുംബം എന്നും ഇന്ത്യന്‍ സൈന്യത്തോടൊപ്പമായിരുന്നു. വിജയകുമാറിന്റെ അച്ഛനും അമ്മാവനും ഒക്കെ സൈനികരായിരുന്നു. ആ പാരമ്പര്യം വിജയകുമാറിന്റെ ഏഴ് വയസ്സുള്ള മകനും തുടരുമെന്ന് പുഷ്പ ദേവി പറഞ്ഞു.

പുഷ്പ ദേവിയുടെ ഇതേ വികാരം തന്നെയാണ് മരിച്ച മറ്റ് സൈനികരുടെ ബന്ധുക്കള്‍ക്കും ഉള്ളത്. ഇനി ഇത്തരം ആക്രണണങ്ങള്‍ നടത്താതിരിക്കാന്‍ പാകിസ്താനെ ഒരു പാഠം പഠിപ്പിക്കണമെന്ന് കൊല്ലപ്പെട്ട ജവാന്‍ ശംഭു ശരണിന്റെ സഹോദരന്‍ പറഞ്ഞു.

2013 ആഗസ്റ്റ് 7, ബുധനാഴ്ച രാത്രിയോടെയാണ് ജമ്മു കശ്മീരില്‍ നിന്ന് നാല് ജവാന്‍മാരുടെ മൃതദേഹം ബിഹാറില്‍ എത്തിച്ചത്. വിജയ് കുമാര്‍ റായ്, ശംഭു ശരണ്‍, പ്രേംനാഥ് സിങ്, രഘുനന്ദന്‍ പ്രസാദ് എന്നിവരാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ബീഹാറില്‍ നിന്നുള്ള ജവാന്‍മാര്‍.

English summary
In Bihta, a defiant Pushpa Devi, the martyr Vijay Kumar’s wife, refused to accept the compensation announced — Rs. 10 lakh each to the families of the four martyrs — by the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X