കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുവടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയ്ക്ക് ഡിവിഷന്‍ ബഞ്ചിന്റെ സ്‌റ്റേ. ആഗസ്റ്റ് അഞ്ചിനാണ് ഫോണ്‍വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്. രണ്ട് ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ് നിലനില്‍ക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ഉന്നതരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സിംഗിള്‍ ബഞ്ച് ഫോണ്‍കോള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എഎം ഷഫീഖ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് 2013 ജൂലൈ 7 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ അനുവദിച്ചത്. അപ്പീലില്‍ സര്‍ക്കാര്‍ പറഞ്ഞത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ഫോണ്‍കോളുകള്‍ എടുക്കാനുള്ള പരാതിക്കാരന്റെ ആവശ്യം ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ നേടുന്നതിനായിരുന്നില്ല മറിച്ച് സലീമിന്റെ ഫോണ്‍കോള്‍ സംബന്ധിച്ച് മറ്റ് പല വിവരങ്ങളും നേടുന്നതിനായിരുന്നുവെന്നാണ്. ഇടക്കാല ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവായത്.എന്നാല്‍ വ്യക്തിപരമായി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്ന നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് പി സി ജോര്‍ജ്ജ് പ്രതികരിച്ചു.
Alarmed by the directive of a single judge of the Kerala High Court to seize the telephonic conversation records, including the voice records of Salim Raj, suspended gunman of the Chief Minister, the State government swiftly moved an appeal and obtained a stay order against the single judge’s directive from a Division Bench
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.