കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഒത്തുതീര്‍പ്പിന്, ജയില്‍ ചാടാന്‍ ബിജു

  • By Aswathi
Google Oneindia Malayalam News

saritha-biju
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും രക്ഷപ്പെടാന്‍ എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കില്‍ അത് പൊലീസുകാര്‍ തന്നെ കാണിച്ചു കൊടുത്തേനെ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അട്ടക്കുളങ്ങര ജയിലില്‍ ശ്രമംനടക്കുന്നതായാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത.

ജയിലില്‍ കാണാനെത്തിയ രണ്ട് സന്ദര്‍ശകര്‍ വഴിയാണ് സരിത ഇടപാടുകാര്‍ക്ക് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയിലെത്തിയത്. ഇക്കാര്യം തന്റെ അഭിഭാഷകനെ അറിയിക്കണമെന്നും സരിത ആവശ്യപ്പെട്ടത്രെ. ഇതിന് സരിതയ്ക്കുമേല്‍ ഗൂഢാലോചനാകുറ്റം ചുമത്തേണ്ടതില്ലെന്ന് അന്വേഷണ ഉദ്യോഗസ്തര്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് നിര്‍ദ്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുകൂടാതെ, പ്രോസിക്യൂഷന്‍ നടപടികളെ സഹായിക്കുന്നതിനുവേണ്ടി ഏത് കേസെടുത്താലും ഗൂഢാലോചനാ കുറ്റം ചുമത്താറുണ്ട്. എന്നാല്‍ സരിത പ്രതിയായ 30 കേസുകളിലും അവര്‍ക്കെതിരെ ഗൂഢാലോചനാകുറ്റം ചുമത്തേണ്ടെന്നാണ് നിര്‍ദ്ദേശം. അങ്ങനെ വരുമ്പോള്‍ സരിതയ്‌ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാകും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

മൊബെയിലും ബാഗുമായി ജയിലില്‍ സരിതയെ കാണാനെത്തിയ സ്ത്രീയുടെ പേരും വിവരങ്ങളും വെട്ടിത്തിരുത്തിയതിന്റെ പേരില്‍ ജയില്‍ വാര്‍ഡനെ സ്ഥലം മാറ്റിയതും കഴിഞ്ഞ ദിവസമാണ്. ഇവരുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് സരിത ഇടപാടകാരുമായി പണം തിരികെ നല്‍കാം എന്ന കാര്യം ഫോണില്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയതായ വാര്‍ത്തകള്‍ പുറത്തു വന്നത്.

ഇപ്പോള്‍ തന്നെ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് വമ്പിച്ച സുരക്ഷയാണ് സരിതയ്ക്ക് ജയിലില്‍ നല്‍കുന്നത്. ഫാന്‍ അടക്കമുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി പ്രത്യേക സെല്ലില്‍ കഴിയുന്ന സരിതയ്ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയില്ലെന്ന് ഉറപ്പുവരുത്താന്‍ ആദ്യം പൂച്ചയ്ക്ക് നല്‍കിയിട്ടേ അവര്‍ക്ക് നല്‍കാവൂ എന്ന നിര്‍ദ്ദേശവമുണ്ട്.

അതേസമയം, ജയില്‍ ചാടാനുള്ള ബിജുവിന്റെ ശ്രമം ജയില്‍ അധികൃതര്‍ പിടിച്ചു. ജയിലില്‍ കാണാനെത്തിയ ഒരാളുമായി കോഡ് ഭാഷയില്‍ തനിക്ക് അടൂരിലെ വീട് കാണണമെന്ന് ബിജു ആവശ്യപ്പെട്ടു. ഇത് മനസ്സിലാക്കിയ ജയില്‍ വാര്‍ഡന്‍ വിവരം അധികൃതരെ അറിയിച്ചു. ഇതേ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ബിജുവിനെ വിയൂര്‍ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

English summary
The report says Solar scam accused Saritha S Nair trying to give money to victims and Biju Radhakrishnan to escape from jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X