Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് സമരത്തിന് യുഡിഎഫില്‍ നിന്നും പിന്തുണ?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്താന്‍ പോകുന്നത് ഇടത് പക്ഷമാണെങ്കിലും യുഡിഎഫിന്റെ ചില കേന്ദ്രങ്ങളില്‍ നിന്നും സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ ഉയരുന്നുണ്ട്.

ദേശാഭിമാനി ദിനപത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. 'ഉപരോധത്തിന് യൂത്ത് ഫ്രണ്ടും യൂത്ത് ലീഗും' എന്നാണ് തലക്കെട്ടെങ്കിലും യൂത്ത് ലീഗിനെപ്പറ്റി വാര്‍ത്തയില്‍ എവിടേയും പറയുന്നില്ല.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ 500 ഓളം പ്രവര്‍ത്തകര്‍ ഇത് ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട്(എം) നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതായാണ് വാര്‍ത്ത. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജസ്റ്റിന്‍ രാജും ജോര്‍ജ്ജ് വെങ്ങാലിലും സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോസ് തോമസ് തുടങ്ങിയവര്‍ പത്ര സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയച്ചതെന്ന് പറയപ്പെടുന്നു.

എന്നാല്‍ സത്യാവസ്ത മറ്റൊന്നാണെന്ന് എതിര്‍ ആരോപണവും ഉണ്ട്. ജോര്‍ജിനേയും ബിനോസിനേയും നേരത്തെ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്ന് യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു. എന്നാല്‍ ബാക്കിയുള്ളവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ സൗകര്യപൂര്‍വ്വം മൗനം പാലിക്കുകയും ചെയ്തു.

സത്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഉണ്ടായ ചെറിയൊരു പിളര്‍പ്പാണ് ഈ വാര്‍ത്തയുടെ പിന്നിലുളളത്. മുന്‍ എംപി സ്‌കറിയ തോമസും മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജും അടങ്ങുന്ന ഒരു ചെറിയ സംഘം മാണിയുടോ പാര്‍ട്ടി വിട്ട് ഇടതിനൊപ്പം ചേരുകയാണ്. പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസിലാകും ഇവര്‍ ലയിക്കുക എന്നും പറയപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ശുദ്ധ തോന്നിവാസമാണെന്ന് മാണിക്കൊപ്പം നില്‍ക്കുന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് ഭക്ഷമുണ്ടാക്കുന്നതിനുള്ള പാചകപ്പുര പൊളിക്കാന്‍ പോലീസ് ചെന്നതിനേയും പിസി ജോര്‍ജ്ജ് ആക്ഷേപിച്ചിരുന്നു.

മാണി കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ കൂടാതെ യഥാര്‍ത്ഥ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും സമരക്കാര്‍ക്ക് ഇത്തിരി പിന്തുണ കിട്ടുന്നുണ്ട്. സമരക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് തീരുമാനം ശരിയായില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍ പ്രതാപന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സേനയെ വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനും പറഞ്ഞു കഴിഞ്ഞു. ഇതിന്റെയെല്ലാം കൂടെ കെ മുരളീധരനും സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ നിരയില്‍ നില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+