കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണസാധ്യത രാജ്ഘട്ടിന് സുരക്ഷ ഏര്‍പ്പെടുത്തി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ബിഹാറിലെ ബോധ് ഗയയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ ശവ കുടീരത്തിന് സിഐഎസ്എഫ് കാവല്‍. രാജ്ഘട്ടിലേക്കുള്ള പ്രവേശന കാവടത്തില്‍ ആയുധങ്ങളുമായിട്ടാണ് സുരക്ഷാഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്നത്. എന്നാല്‍ രാജ്ഘട്ടിനകത്ത് ആയുധങ്ങള്‍ ഇല്ലാതെയാണ് കാവല്‍. ആഗസ്റ്റ് ഒന്നു മുതലാണ് രാജ്ഘട്ടിന് കാവല്‍ ഏര്‍പ്പെടുത്തിയത്.

Raj Ghat

രാജ്ഘട്ടിന് സുരക്ഷ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആറ് വര്‍ഷമായി നില നില്‍ക്കുകയാണ്. എന്നാല്‍ ഗയസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശമനാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. രാജ്ഘട്ട് ഒഴികെ ശക്തി സ്ഥല്‍( ഇന്ദിരാ ഗാന്ധിയുടെ ശവ കുടീരം), വീര്‍ ഭൂമി (രാജീവ് ഗാന്ധിയുടെ ശവ കുടീരം), വിജയ് സ്ഥല്‍ ( ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ശവകുടീരം), കിസാന്‍ ഘട്ട് ( ചൗധരി ചരണ്‍ സിംഗിന്റെ ശവ കുടീരം) എന്നിവയ്ക്ക് 2004 മുതല്‍ തന്നെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടയുള്ളവര്‍ സന്ദര്‍ശനം നടത്തുന്ന രാജ്ഘട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്താതിരിയ്ക്കുന്നത് ഗുണകരമല്ലെന്ന് മനസിലായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ഇത്തരം സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

English summary
However, CISF sources said only commandos posted at the entry gate will carry weapon. Those posted inside won't carry weapons but will be in uniform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X