കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്ത്യ സ്വന്തം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മിച്ച കപ്പല്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്താണ് നീറ്റിലിറക്കിയത്.

അഞ്ഞൂറ് കോടി രൂപയുടെ പദ്ധതിയാണ് ഐഎന്‍എസ് വിക്രാന്ത് ഒരുക്കാന്‍ ഇന്ത്യതയ്യാറാക്കിയിരുന്നത്. ലോകത്ത് സ്വന്തമായി വിമാന വാഹിനി കപ്പല്‍ ഉണ്ടാക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ ഇതോടെ ഉയര്‍ന്നു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് നിലവില്‍ സ്വന്തമായി വിമാനവാഹിനികപ്പലുകള്‍ ഉണ്ടാക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യവും എക്കാലത്തേയും ഭീഷണിയുമായ ചൈനക്ക് പോലും സ്വന്തമായി ഇത്തരം കപ്പല്‍ നിര്‍മിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

INS Vikrant

കപ്പല്‍ നീറ്റിലിറങ്ങിയെങ്കിലും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും നാല് വര്‍ഷമെങ്കിലും എടുക്കും. ആധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും റഡാറുകളും ഒക്കെ ഐഎന്‍എസ് വിക്രാന്തില്‍ ഉണ്ടാകും. 260 മീറ്ററാണ് കപ്പലിന്റെ നീളം. ആയിരത്തി അഞ്ഞൂറോളം നാവികര്‍ക്കുള്ള സൗകര്യങ്ങളായിരിക്കും വിക്രാന്തില്‍ ഉണ്ടായിരിക്കുക. രണ്ടായിരത്തിലധികം മുറികളും ഉണ്ടായിരിക്കും.

1961 മുതല്‍ വിമാന വാഹിനി കപ്പലുകള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടനില്‍ നിന്ന് വാങ്ങിയ ഐഎന്‍എസ് വിക്രാന്തും, ഐഎന്‍എസ് വിരാടും ആയിരുന്നു ഇവ. പഴയ ഐഎന്‍എസ് വിക്രാന്ത് ഇപ്പോഴില്ല. അതിന്റെ ആദര സൂചകമായിട്ടാണ് ഇന്ത്യ സ്വയം തയ്യാറാക്കിയ കപ്പലിന് ഐഎന്‍എസ് വിക്രാന്ത് എന്ന് പേര് നല്‍കിയത്. ഐഎന്‍എസ് വിരാട് ആണ് ഇപ്പോഴും ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളില്‍ സുരക്ഷയുടെ പട നയിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതും കരക്കടുപ്പിക്കേണ്ടി വരും. എന്നാല്‍ ഈ സമയം റഷ്യയില്‍ നിന്ന് മറ്റൊരു വിമാന വാഹിനികപ്പല്‍ വാങ്ങാന്‍ ഏതാണ്ട് കരാറായിട്ടുണ്ട്. ഐഎന്‍എസ് വിക്രമാദിത്യ എന്നായിരിക്കും ഇതിന് പേരിടുക.

ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എകെ ആന്റണി, കേന്ദ്രമന്ത്രിമാരായ ജികെ വാസന്‍, കെവി തോമസ് എന്നിവരും അഡ്മിറല്‍ സികെ ജോഷി എന്നിവരും പങ്കെടുത്തു.

English summary
India launched its first indigenously-built aircraft carrier on Monday, a landmark moment in the $5 billion project that seeks to project the country's power and check the rising influence of China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X