Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഞ്ചില്‍ വീണ്ടും പാകിസ്താന്‍ വെടിവെപ്പ്

ജമ്മു: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാകിസ്താന്‍ പൂഞ്ച് മേഖലയില്‍ അഞ്ച് തവണ വെടി നിര്‍ത്തല്‍ ലംഘിച്ചു. തിങ്കളാഴ്ചയും പൂഞ്ച് മേഖലയില്‍ പാക് പട്ടാളക്കാര്‍ ഇന്ത്യന്‍ സേനക്ക് നേരെ വെടിവച്ചു. പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈന്യം തിരിച്ചടിക്ക് ഏത് സമയും സന്നദ്ധരായാണ് നില്‍ക്കുന്നത്. എന്നാല്‍ എന്ത് പ്രകോപനം ഉണ്ടായാലും ഇന്ത്യ തിരിച്ചടിക്കില്ലെന്ന വിശ്വാസത്തിലാണ് പാകിസ്താന്റെ നടപടിയെന്ന് വ്യാപകമായി ആക്ഷേപമുണ്ട്.

2013 ആഗസ്റ്റ് 12 ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നര മുതര്‍ ആറ് മണിവരെ ആണ് പാകിസ്താന്റെ ആക്രമണം ഉണ്ടായതെന്ന് സൈനിക വക്താവ് എസ്എന്‍ ആചാര്യ പറഞ്ഞു. നിയന്ത്രണ രേഖയില്‍ പൂഞ്ച്, ദുര്‍ഗ്ഗ ബറ്റാലിയന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പീരങ്കി ആക്രമണവും മിസൈല്‍ ആക്രമണവും ഉണ്ടായതായി സൈനിക വക്താവ് അറിയിച്ചു.

ഇത്തവണ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. ദിഗ്വര്‍, മാങ്കോട്ടെ., ദുര്‍ഗ്ഗ ബറ്റാലിയന്‍ എന്നിവടങ്ങളിലെ 11 പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവച്ചതെന്നും നടത്തിയതെന്നും സൈനിക വക്താവ് പറഞ്ഞു.

2013 ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചക്ക് 11.30 നും പാകിസ്താന്‍ സൈന്യം വെടിനില്‍ത്തല്‍ ലംഘിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടരക്ക് പാകിസ്താന്‍ നടത്തിയ വെടിവപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.

ഇതിനിടെ, സൈന്യത്തിന് സാഹചര്യമനുസരിച്ച് പ്രതികരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+