കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനത പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. 2014 ല്‍ നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലയനം.

ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങിന്റേയും രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടേയും ബിജെപി മുന്‍ ദേശീയ പ്രിസഡന്റ് നിതിന്‍ ഗഡ്ഗിരിയുടേയും സാന്നിധ്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ലയനം പ്രഖാപിച്ചത്.

Subramanian Swamy

സ്വാമിയും രാജ് നാഥ് സിങും ചേര്‍ന്ന് രാജ് നാഥ് സിങിന്റെ വീട്ടില്‍ വച്ച് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ലയന തീരുമാനം എടുത്തത്. തന്നെ ബിജെപിയിലേക്ക് സ്വീകരിച്ചതില്‍ അതിയായ സന്തോമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിയെ ബിജെപിയലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു എന്നാണ് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ് പറഞ്ഞത്. ജനസംഘത്തിന്റെ നേതാവായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഇപ്പോള്‍ ബിജെപിയിലേക്ക് എത്തുന്നത് രാഷ്ട്രതാത്പര്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രം ഇപ്പോള്‍ വളരെ മോശമായ ഒരു അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്ന്‌ ലയനത്തിന് ശേഷം സ്വാമി പറഞ്ഞു. ഈ സമയം ദേശത്തിനും ദേശീയതക്കും വേണ്ടി ബിജെപിയോടൊപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്ര മന്ത്രിയാണ് സുബ്രഹ്മണ്യം സ്വാമി. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ പാര്‍ലമെന്റ് അംഗമായി ഇരുന്നിട്ടുണ്ട്. ടു ജി അഴിമതിക്കേസ് പുറത്ത് കൊണ്ടു വരുന്നതില്‍ സ്വാമി നിര്‍ണായമായ പങ്ക് വഹിച്ചിരുന്നു.

English summary
Ahead of the 2014 Lok Sabha election, Subramanian Swamy's Janata Party merged with the Bharatiya Janata Party on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X