കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ പോകാന്‍ ഒരു ലക്ഷം പേര്‍

  • By Soorya Chandran
Google Oneindia Malayalam News

Mars
വാഷിങ്ടണ്‍: മാര്‍സ് വണ്‍ 2022 ല്‍ തുടങ്ങാനിരിക്കുന്ന ചൊവ്വയിലേക്കുള്ള കുടിയേറ്റത്തില്‍ പങ്ക് ചേരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപേര്‍ രംഗത്ത്.ഒരു ലക്ഷത്തോളം പേര്‍ ചൊവ്വയിക്കുള്ള വണ്‍വേ ടിക്കറ്റിന് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം.

ശതകോടികള്‍ ചെലവിട്ട് നടത്തുന്ന പദ്ധതിയാണ് ചൊവ്വയിലെക്കുള്ള കുടിയേറ്റം. ഇത് എത്ര കണ്ട് വിജയമാകുമെന്ന് ഇപ്പോഴും ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്. മനുഷ്യന് അവിടെ നിലനില്‍ക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രലോകം ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. എങ്കിലും ആളുകള്‍ ചൊവ്വ കുടിയേറ്റത്തിന് വേണ്ടി ഇപ്പോഴും അപേക്ഷകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഒട്ടേറെ പേര്‍ മാര്‍സ് വണിന്റെ സൈറ്റില്‍ ഇപ്പോഴും അപേക്ഷകള്‍ സമര്‍പ്പിക്കുന്നുണ്ട്. പക്ഷേ പലരും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചിട്ടില്ലെന്ന് മാര്‍സ് വണ്‍ മേധാവി ബാസ് ലാന്‍സ്‌ഡോര്‍പ് പറയുന്നു. എന്നാല്‍ ഇതുവരെ എത്ര പേര്‍ പണമടച്ച് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ദേശഭാഷാ വ്യത്യാസമില്ലാതെ ചൊവ്വ കുടിയേറ്റതിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അമേരിക്കയില്‍ രജിസ്‌ട്രേഷന്‍ ഫീസ് 38 ഡോളര്‍ ആണ്. ഓരോ രാജ്യത്തിന്റെയും പ്രതിശീര്‍ഷ വരുമാനത്തിനനുസരിച്ച് രജിസ്‌ട്രേഷന്‍ ഫീസില്‍ വ്യത്യാസമുണ്ടെന്ന് മാര്‍സ് വണ്‍ അധികൃതര്‍ പറയുന്നു. ഏത് സാധാരണക്കാരനും പ്രാപ്യമാകുന്ന രീതിയില്‍ ആണ് ചൊവ്വ കുടിയേറ്റം നടക്കാന്‍ പോകുന്നതെന്നും മാര്‍സ് വണ്‍ മേധാവി ബാസ് ലാന്‍സ്‌ഡോര്‍പ് പറഞ്ഞു.

2022 ല്‍ നടക്കുന്ന ആദ്യ ഘട്ട കുടിയേറ്ത്തിന് മാത്രം 600 കോടി ഡോളര്‍ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍മാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമൊക്കെയായി ആവശ്യമുള്ള പണം സമാഹരിക്കാനാകുമെന്നാണ് മാര്‍സ് വണിന്റെ പ്രതീക്ഷ.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ നിന്ന് 40 പേരടങ്ങുന്ന സംഘത്തെ ഈ വര്‍ഷം തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന നാലംഗ സംഘത്തെയാണ് 2022 ല്‍ ചൊവ്വയിലേക്ക് അയക്കുക. 2022 സെപ്റ്റംബറില്‍ യാത്ര തുടങ്ങുന്ന ഇവര്‍ 2023 ഏപ്രിലില്‍ ചൊവ്വയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അടുത്ത സംഘത്തെയും ചൊവ്വയിലേക്ക് അയക്കും. ഇവരാരും തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തുകയില്ല എന്നതാണ് പ്രത്യേകത.

എട്ട് വര്‍ഷം നീണ്ടു നില്‍ക്കുന്നതായിരിക്കും ചൊവ്വ കുടിയേറ്റക്കാരുടെ പരിശീലനങ്ങള്‍. ചൊവ്വയില്‍ പച്ചക്കറി വളര്‍ത്താനും അത്യാവശ്യം താമസ സ്ഥലം അറ്റകുറ്റപ്പണി നടത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെയുള്ള പരിശീലനമാണ് ഈ കാലയളവില്‍ ഇവര്‍ക്ക് നല്‍കുക.

English summary
More than 100,000 people have applied for a one-way trip to Mars, as a part of the ambitious multi-billion dollar project that aims to colonise the Red planet starting in 2022.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X