കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ്അടയ്ക്കാത്തവരെ നാണം കെടുത്താന്‍ ബാങ്ക്

  • By Meera Balan
Google Oneindia Malayalam News

SBI
ചെന്നൈ: വിദ്യാഭ്യാസ വായപ എടുത്തശേഷം തിരിച്ചടയ്ക്കാത്ത വിദ്യാര്‍ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ഫോട്ടോ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ തേനി ജില്ലയിലെ ബോധിനായകനൂരിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ബാങ്കിന്റെ നപടിയില്‍ പ്രതിഷേധിച്ച് ബാങ്കിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ലോണെടുത്തവരില്‍ അധികവും.

ഫോട്ടോ ഉള്‍പ്പെടുയുള്ള വിവരങ്ങള്‍ ബാങ്ക് പുറത്ത് വിട്ടതിലൂടെ വിവാഹം പോലും മുടങ്ങിപ്പോകുന്ന അവസ്ഥായാണുള്ളതെന്ന് വായ്പ്പയെടുത്തിരുന്ന ചില വിദ്യാര്‍ഥിനികള്‍ പറയുന്നു. 40,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ബാങ്കില്‍ നിന്നും ലോണെടുത്തിട്ടുള്ളത്. വിജയ് മല്യയെപോലുള്ള ആളുകള്‍ ബാങ്കില്‍ നിന്ന് വായപ്പയെടുത്തശേഷം വീഴ്ചവരുത്തിയിട്ടും അദ്ദേഹത്തിന്റെ ചിത്രം പരസ്യമായി പതിയ്ക്കാന്‍ മടികാണിയ്ക്കുന്ന ബാങ്കുകള്‍ എന്തിനാണ് പാവപ്പെട്ട വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പീപ്പിള്‍സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റി ടിഫാഗ്നേ ചോദിയ്ക്കുന്നു.

വായപ്പയുടെ മുതലും പലിശയും ചേര്‍ന്ന് വലിയൊരു തുക തന്നെ ബാങ്കിലേക്ക് അടയ്‌ക്കേണ്ട അവസ്ഥായണ് പല വിദ്യാര്‍ഥികള്‍ക്കും ഉള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് ഇത്രയും വലിയ തുക തിരിച്ചടയ്ക്കുക പ്രയാസകരമാണെന്ന് വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ ടി ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

പണം തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ആളുകള്‍ പണം തിരിച്ചടയ്ക്കുമെന്ന് കരുതിയാണ് ബാങ്ക് ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ബാങ്ക് മാറ്റി.

English summary
A humiliation to many poor young graduates who had obtained educational loan from the State Bank of India's branch at Tamil Nadu's Bodinayakanur in Theni district: a few days ago the branch displayed photographs of defaulting students and their parents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X