മുസ്ലിംപള്ളിയില്‍ വെടിവെപ്പ് 63 മരണം,

സര്‍ക്കാരിനെ പുറത്താക്കി ഇസ്ലാം നിയമങ്ങള്‍ക്കധിഷ്ഠിതമായ ഭരണവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരാണ് ബോകൊ ഹരാം തീവ്രവാദികള്‍. എന്നാല്‍ ഇവര്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന മുസ്ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ച് വിടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. എന്നാല്‍ ഇതിന് മുന്പും ആരാധാനലയങ്ങള്‍ക്ക് നേരം അക്രമം അഴിച്ച് വിട്ട പാരന്പര്യം ഈ തീവ്രവാദ സംഘടനയ്ക്കുണ്ട്. ക്രിസ്ത്യാനിനകള്‍, അധ്യാപകര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരാണ് നിരന്തരം തീവ്രവാദികളുടെ അക്രമണത്തിന് ഇരയാക്കപ്പെടുന്നത്.
2010 മുതല്‍ ഇത് വരെ രാജ്യത്ത് നടന്ന വിവിധ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,700 ല്‍ അധികമാണ്. ഞായറാഴ്ച പട്ടാള വേഷം ധരിച്ചെത്തിയവരാണ് പള്ളിയില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടവര്‍ക്ക് നേരെ നിറയൊഴിച്ചത്. പള്ളിയിലുണ്ടായിരുന്നു 26 പേര്‍ ഇപ്പോഴും ആശുവപത്രിയില്‍ ചികിത്സയിലാണ് ഇവരുടെ ആരോഗ്യനിലയെപ്പറ്റി യാതൊരു വിവരവും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. രാജ്യത്ത് ഇനിയും കൂട്ടക്കൊലകള്‍ നടത്തുമെന്ന് ബോകൊ ഹരാമിന്റെ തലവന്‍ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.












Click it and Unblock the Notifications