കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ രൂപയെ രക്ഷിക്കാനുള്ള ശ്രമത്തില്‍

  • By Aswathi
Google Oneindia Malayalam News

rbi
മുംബൈ: വിദേശനാണ്യം പുറത്തേക്കൊഴുകുന്നത് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഏതാനും ചില നടപടികള്‍ കൂടെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ നേരിട്ട് മുതല്‍ മുടക്കാവുന്ന തുകയുടെ പരിധി ആസ്തി മൂല്യത്തിന്റെ നാലിരട്ടിയായിരുന്നത് ഇരട്ടിയായി കുറച്ചു.

ഊര്‍ജോത്പാദന രംഗത്തുള്ള കമ്പനികള്‍ക്കും പുതിയ നിയന്ത്രണം ബാധകമാണ്. എന്നാല്‍, നവരത്‌ന പൊതുമേഖലാ കമ്പനികള്‍ക്കും ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നിവയ്ക്കും നിബന്ധന ബാധകമല്ല.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് അയക്കാവുന്ന തുകയുടെ പരിധി വര്‍ഷം രണ്ട് ലക്ഷം ഡോളറായിരുന്നു. ഇത് 75,000 ഡോളറായി കുറച്ചു. സ്വര്‍ണ നാണയ ഇറക്കുമതിയിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, രൂപയുടെ മുല്യം ഡോളറിനെതിരെ കുത്തനെ ഇടിയുകയാണ്. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ സര്‍ക്കാര്‍ കൂട്ടിയിരുന്നു. രൂപയെ രക്ഷിക്കാനും ധനകമ്മി നിയന്ത്രിക്കാനും വേണ്ടിയാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ എട്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയര്‍ത്തിയത്.

English summary
The Reserve Bank of India on Wednesday rolled out the big guns in a bid to protect the rupee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X