Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ തീവണ്ടി അപകടം, 37 പേര്‍ കൊല്ലപ്പെട്ടു

പട്‌ന: തീവണ്ടിയിടിച്ച് ബീഹാറില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ബീഹാറിലെ സഹര്‍ഷ ജില്ലയിലെ ധാമര സ്റ്റേഷനു സമീപമാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന്‌ സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ കാത്തുനിന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. തീവണ്ടിയില്‍ കയറുന്നതിനായി പാളത്തിലേക്ക് ഇറങ്ങി നിന്ന ആളുകളെ രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുപിതരായ നാട്ടുകാര്‍ രണ്ട് തീവണ്ടികള്‍ അഗ്നിക്കിരയാക്കി.

Saharsa Train Accident

സഹര്‍ഷയില്‍ നിന്നും പട്‌നയിലേക്ക് എക്‌സ്പ്രസ് ട്രെയിനിന് ധാമരയില്‍ സ്റ്റോപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ അതിവേഗതയിലാണ് ട്രെയിന്‍ കടന്നുവന്നത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സുകള്‍ പോലും നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്.

എക്‌സ്പ്രസ് ട്രെയിന്‍ ഓടിച്ചിരുന്ന ഡ്രൈവറെ ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+