ഈജിപ്തില്‍ വര്‍ഗീയ പാര്‍ട്ടികളെ നിരോധിയ്ക്കുന്നു?
കെയ്‌റോ: ഈജിപ്തിന്റെ പുതിയ ഭരണഘടനയില്‍ മതത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിയ്ക്കുമെന്ന് സൂചന. യാതൊരു വിധ വര്‍ഗീയ പാര്‍ട്ടികളേയും രാജ്യത്ത് പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കില്ല. പുതിയ ഭരണ ഘടന ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് 10 അംഗങ്ങള്‍ അടങ്ങുന്ന കരട് സമിതിയ്ക്ക രൂപം നല്‍കി. ആറ് ജഡ്ജിമാരും നാല് നിയമ വിദഗ്ദരും ഉള്‍പ്പെടുന്ന സമിതിയാണ് ഭരണഘടനാ ഭേദഗതി ചെയ്യുന്നതിന് വേണ്ടി ഈജിപ്തിന്റെ ഇടക്കാല പ്രസിഡന്റ് ആദ്‌ലി മന്‍സൂര്‍ രൂപീകരിച്ച കമ്മിറ്റിയലുള്ളത്.

രാജ്യത്ത് മുര്‍സി അനുകൂല പ്രവര്‍ത്തകും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 900 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ എണ്ണം ആയിരം കഴിഞ്ഞു ഭരണ ഘടനയുടെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 50 പേരടങ്ങുന്ന മറ്റൊരു കമ്മിറ്റിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ഈ കമ്മിറ്റി ഭേദഗതികളെ രണ്ട് മാസം കൊണ്ട് വിലയിരുത്തും. അതിന് ശേഷം ജനഹിത പരിശോധനയ്ക്ക് വിടും. ജനഹിതം അറിഞ്ഞതിന് ശേഷമായിരിയ്ക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ഇസ്ലാം മതത്തില്‍ അധിഷ്ടിതമായ ഭരണഘടനയായിരുന്ന ഈജിപ്തിന്റേത്. എന്നാല്‍ രാജ്യത്ത് യാതൊരു തരത്തിലും മത രാഷ്ട്രീയ പാര്‍ട്ടികളെ വളരാന്‍ അനുവദിയക്കില്ലെന്നാണ് കേള്‍ക്കുന്നത് അതിന്റെ ഭാഗമായിട്ടാണ് ഭരണ ഘടനയില്‍ വര്‍ഗീയ പാര്‍ട്ടികളെ നിരോധിയ്ക്കാനുള്ള നിയമം കൊണ്ട് വരാനൊരുങ്ങുന്നത്.മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ വര്‍ഗീയ പാര്‍ട്ടികളെ നിരോധിയ്ക്കുന്നതിന് നിയമം വന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ളവ നിരോധിയ്ക്കപ്പെടും.












Click it and Unblock the Notifications