കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജാജ് അലയന്‍സ് ലൈഫിന് മൂന്ന് കോടി പിഴ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി 3.10 കോടി രൂപ പിഴ ചുമത്തി. ക്ലെയിമുകള്‍ സെറ്റില്‍ ചെയ്യായിരുന്നതും നിയമങ്ങള്‍ ലംഘിച്ചതും ആണ് പിഴശിക്ഷ വിധിക്കാന്‍ കാരണം.

ആഗോള ഇന്‍ഷുറന്‍സ് ഭീമന്‍മാരായ അലയന്‍സ് കമ്പനിയും വാഹന നിര്‍മാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ബജാജ് ഫിന്‍സെര്‍വും ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് സംരംഭമാണ് ബജാജ് അലയന്‍സ് ലൈഫ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) ചെയര്‍മാന്‍ കമ്പനിക്ക് അയച്ച കത്ത് പ്രകാരം 15 ദിവസത്തിനുള്ളില്‍ പിഴ അടക്കണം.ഈ തുക പോളിസി ഉടമകളില്‍ നിന്ന് ഈടാക്കാതെ ഓഹരി ഉടമകളില്‍ നിന്ന് തന്നെ ഈടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Bajaj Allianz Life

പോളിസി ഉടമയുടെ മരണ ശേഷവും തുക കൊടുക്കാതിരിക്കല്‍, ഇടനിലക്കാര്‍ക്കും ഗ്രൂപ്പ് കമ്പനികള്‍ക്കും അധിക പ്രതിഫലം നല്‍കല്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ കമ്പനി ഐആര്‍ഡിഎ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായും കണ്ടെത്തിയിരുന്നു.

78 ഡെത്ത് ക്ലെയിംസ് ആണ് ബജാജ് അലയന്‍സ് ലൈഫ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞ് വച്ചിരുന്നത്. ഇത് പോളിസി ഉടമകളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് റെഗുലേറ്ററി അതോറിറ്റി വിലയിരുത്തി. മൂന്ന് മാസത്തിനകം ഈ ക്ലെയിമുകള്‍ എല്ലാം സെറ്റില്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കി.

English summary
Shareholders of private life insurer Bajaj Allianz Life Insurance Company Ltd were fined a whopping Rs.3.10 crore Wednesday by the insurance regulator for deliberate non-settlement of claims and other violations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X