കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ മോഡിയെ പ്രധാനമന്ത്രിയാക്കും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രൂപയുടെ ഡോളര്‍ മൂല്യം കുത്തനെ ഇടിയുന്നത് നരേന്ദ്ര മോഡിയുടെ സാധ്യതകളെ വര്‍ദ്ധിപ്പിയ്ക്കുമെന്ന് നിരീക്ഷകര്‍. രൂപയുടെ വിലയിടിയുന്നത് കൊണ്ട് തന്നെ മോഡി പ്രധാനമന്ത്രി ആയാല്‍ ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് നിക്ഷേപകരും സാധാരണ ജനങ്ങളും ചിന്തിയ്ക്കുന്നുവെന്ന് നിരീക്ഷകനായ ക്രിസ്റ്റഫര്‍ വുഡ് ഒരു ആഴ്ചതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെപ്പറ്റി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

Narendra Modi

ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ബിജെപിയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി വരണമെന്ന് ആഗ്രഹിയ്ക്കുന്നതായി അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു. 2014 തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ആയിരിയ്ക്കുമെന്ന പാര്‍ട്ടി ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റിയുടെ മുഖ്യ അധ്യക്ഷനാണ് നരേന്ദ്ര മോഡി.ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കന്പനിയായ സിഎല്‍എസ്എയാണ് രൂപ മോഡിയുടെ ഭാവി നിശ്ചയിക്കുമെന്ന് പറഞ്ഞത്.

കഴിഞ്ഞ കുറേ മാസങ്ങളായി രൂപയുടെ ഡോളര്‍ മൂല്യം ഇടിയുകയാണ്. 2013 മെയ് മുതല്‍ 20 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 65.56 ല്‍ എത്തിയിരുന്നു. രൂപയുടെ തകര്‍ച്ചയെ നേരിടാന്‍ ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കുന്നതില്‍ സര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും പരാജയപ്പെട്ട അവസ്ഥയിലാണ്.

English summary
The Hong Kong-based brokerage linked the fate of the volatile rupee to the political prospects of Narendra Modi, widely expected to be named the BJP's candidate for Prime Minister in next year's general elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X