കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറിയില്‍ വീണ് എട്ട് വയസ്സുകാരി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

സംബല്‍പൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ കറിപാത്രത്തില്‍ വീണ് എട്ട് വയസ്സുകാരി മരിച്ചു. ബനിത കഹന്‍ഹര്‍ എന്ന മൂന്നാംക്ളാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഒഡിഷയിലെ ആദിവാസി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ആകസ്മികമായിട്ടാണ് പെണ്‍കുട്ടി ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ ചൂടുള്ള മുട്ടക്കറിയിലേയ്ക്ക് വീണത്. 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുര്‍ലയിലെ വിഎസ്എസ്‌മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു.

Odisha

എന്നാല്‍ ആഗസ്റ്റ് 24 ശനിയാഴ്ച വൈകിട്ടോട് കൂടി പെണ്‍കുട്ടിയെ ഘട്ടക്കിലെ എസ് സി ബി മെഡിക്കല്‍ കൊളേജിലേയ്ക്ക് മാറ്റി. എന്നാല്‍ ഞായറാഴ്ച (ആഗസ്റ്റ് 25) ന് പെണ്‍കുട്ടി മരിച്ചു. ആദിവാസികള്‍ക്ക് വേണ്ടിയുള്ള ഗിരിഷ് ചന്ദ്രപൂരിലെ വിദ്യാലയത്തിലാണ് അത്യാഹിതം നടന്നത്. പെണ്‍കുട്ടിയുടെ മരണത്തെതുടര്‍ന്ന് നാട്ടുകാര്‍ സംബല്‍പൂരിലെ റോഡുകള്‍ ഉപരോധിച്ചു.

കറിപാത്രത്തില്‍ വളരെയധികം സമയം വീണ് കിടന്നതിനാലണ് ഗുരുതരമായി പൊള്ളലേറ്റതും പെണ്‍കുട്ടി മരിച്ചതും. ജില്ലാഭരണകൂടം പെണ്‍കുട്ടിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി 10,000രൂപ നല്‍കി. കുട്ടി പഠിച്ച സ്‌കൂളില്‍ തന്നെ അമ്മയ്ക്ക് പാചകക്കാരിയായി നിയമനം നല്‍കാമെന്ന് ഉറപ്പും നല്‍കി. കളകട്‌റുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇടപെട്ട് റോഡ് ഉപരോധം അവസാനിപ്പിച്ചു.

English summary
An eight-year-old girl student of a tribal residential school died of burn injuries on Sunday after she fell into a hot curry cauldron.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X