Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗവീരന്‍ അറസ്റ്റില്‍;പൊലീസിന് ഞെട്ടല്‍

ബാഗ്ലൂര്‍: സ്‌കൂള്‍ കുട്ടികളെ സ്ഥിരമായി തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനാര്‍ദ്ദന്‍ ചാരി(30) എന്നാണ് പ്രതിയുടെ പേര്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇയാള്‍ക്ക് എതിരെ 16 ബലാത്സംഗ കേസുകളാണ് പോലീസ് പലയിടങ്ങളിലായി എടുത്തിട്ടുള്ളത്.

അടുത്ത ബന്ധുവാണെന്നോ , അച്ഛന്റെ സുഹൃത്താണെന്നോ പരിചയപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ തന്നോടൊപ്പം കൊണ്ട് പോകുന്നത്. തട്ടിക്കൊണ്ട് പോകുന്ന കുട്ടികളെ വീട്ടുകാര്‍ക്ക് തിരികെ നല്‍കുന്നതിന് മുന്‍പ് ബലാത്സംഗം ചെയ്യുകയാണ് പ്രതിയുടെ പതിവ്.

ബൈക്ക് മോഷ്ടാവായയിരുന്ന പ്രതി പിന്നീട് മറ്റ് കുറ്റകൃതങ്ങളിലേയ്ക്ക വഴി മാറുകയായിരുന്നു. പൊലീസ് വളരെ രഹസ്യമായി ആസൂത്രണം ചെയ്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റങ്ങള്‍ എല്ലാം പൊലീസിനോടും മാധ്യമങ്ങള്‍ക്ക് മുന്‍പിലും ഇയാള്‍ തുറന്ന് പറഞ്ഞു. താന്‍ 31 കുട്ടികളെ തട്ടിക്കൊണ്ട് പോയതായി പ്രതി പറഞ്ഞു. പലസ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ ഒട്ടേറെ ബലാത്സംഗക്കേസുകളും മറ്റുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതുള്‍പ്പെട ഒട്ടേറെ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+