മുംബൈ കേസ്,പ്രതികള്‍ ബലാത്സംഗം ചെയ്തത് 4സ്ത്രീകളെ
മുംബൈ: മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചംഗ സംഘം കഴിഞ്ഞ ആറ് മാസത്തിനിടെ ബലാത്സംഗത്തിന് ഇരയാക്കിയത് നാല് സ്ത്രീകളെ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം പറഞ്ഞത്. ശക്തി മില്ലിന്റെ പരിസരത്ത് വച്ച് തന്നെയാണ് പ്രതികള്‍ അക്രമം നടത്തിയത്. പഴയസാധനങ്ങള്‍ ശേഖരിയ്ക്കാന്‍ മില്ലിന്റെ പരിസരത്ത് എത്തിയ സ്ത്രീ, ഒരു ലൈംഗിക തൊഴിലാളി എന്നിവരെ പ്രതികള്‍ ബലാത്സംഗം ചെയ്തു.

പ്രദേശത്ത് എത്തിയ രണ്ട് ദമ്പതികളെ ആക്രമിയ്ക്കുകയും പെണ്‍കുട്ടിയെ അപമാനിയ്ക്കുകയും ചെയ്തു. എന്നാല്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബലാത്സംഗം ചെയ്യുന്നതോടെയാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. മറ്റു സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് പ്രതികള്‍ക്കെതിരെ പരാതിയുമായി ആരും എത്താതിരുന്നത്.
പ്രതികളില്‍ രണ്ട് പേരായ ഖാസിം ഷെയ്ഖിനും , ചാന്ദ് ഷെയ്ഖിനും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാല്‍ അതിന്‍രെ ദൂഷ്യവശങ്ങളെ പറ്റി അറിയാമായിരുന്നത് കൊണ്ട് മാധ്യമ പ്രവര്‍ത്തകയുടേയും സുഹൃത്തിന്റെയും ഫോണ്‍ അപഹരിച്ചില്ല.പെണ്‍കുട്ടിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും












Click it and Unblock the Notifications