കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടന പരമ്പര: പ്രതി കണ്ണൂരില്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതി മുന്ന എന്ന് വിളിക്കുന്ന മനോജ് കുമാര്‍ ബന്‍വര്‍ലാല്‍ ഗുപ്ത കണ്ണൂരില്‍ പിടിയിലായി. അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് 2013 ആഗസ്റ്റ് 28 ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ സ്‌ഫോടന പരമ്പര കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് മുന്ന. ശിക്ഷാ ഇളവ് കിട്ടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍ കേസിലെ പ്രതികള്‍ മരണം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീം കോടതി പിന്നീട് ഉത്തരവിട്ടിരുന്നു. മറ്റ് പ്രതികള്‍ കീഴടങ്ങിയെങ്കിലും മുന്ന പിടികൊടുത്തില്ല. കേസിലെ 24-ാം പ്രതിയായിരുന്നു ഇയാള്‍. മുംബൈ സ്‌ഫോടന പരമ്പരകയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. എഴുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഇറ്റ സ്വദേശിയാണ് മുന്ന. 13-ാം വയസ്സില്‍ മതം മാറി മുസ്ലീം ആയി മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു.2008 ല്‍ ആണ് ഇയാള്‍ അത്താഴക്കുന്ന് സ്വദേശിനിയായ റസിയ എന്ന യുവതിയെ വിവാഹം കഴിക്കുന്നത്. കണ്ണൂരിലെ ഒരു സുഹൃത്ത് വഴിയാണ് വിവാഹം നടത്തിയത്. കുറച്ചുകാലം ഭാര്യക്കൊപ്പം ഉത്തര്‍പ്രദേശിലായിരുന്നു താമസം. പിന്നീട് കേരളത്തിലേക്ക് വന്നു.

2006 ല്‍ ആണ് മുന്നയെ ജീവപര്യന്തം തടവിന് പ്രത്യേക ടാഡ കോടതി വിധിച്ചത്. എന്നാല്‍ വിചാരണ കാലയളവ് ശിക്ഷയായി പരിഗണിച്ച് 2007 ല്‍ ഇയാളെ സ്വതന്ത്രനാക്കുകയായിരുന്നു. പിന്നീട് 2013 മാര്‍ച്ച് 13 നാണ് ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കണെമന്ന സുപ്രീം കോടതി വിധി വരുന്നത്. കീഴടങ്ങാന്‍ ഒരുമാസം സമയവും കോടതി അനുവദിച്ചിരുന്നു.

മുംബൈയിലെ സിബിഐ അന്വേഷണ സംഘമാണ് സംസ്ഥാന പോലീസിന് മുന്നയെ കുറിച്ച് വിവരം കൈമാറിയത്. തുടര്‍ന്ന് അത്താഴക്കുന്നിലെ ഭാര്യ വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മാസങ്ങള്‍ക്ക മുമ്പ് ഇയാള്‍ കണ്ണൂരില്‍ വന്നിരുന്നെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ കെ സനില്‍കുമാറിന്റെ നേതൃത്വത്തില്‍ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

English summary
Police on Wednesday arrested Manoj Kumar Bhanwarlal Gupta alias Munna, a convict in the 1993 Mumbai serial blasts case, from Athazhakunnu here while he was on a visit to his wife's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X