പെട്രോളിന് വന്‍ വിലവര്‍ദ്ധനക്ക് സാധ്യത
ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കടുത്ത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍സലമെന്റിന്റെ ഇരു സഭകളേയും അറിയിച്ചു. സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള കടുത്ത നടപടികളാകും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക എന്നതിന് വ്യക്തമായ സൂചനയും പ്രധാനമന്ത്രിയുടെ പ്രസ്താവന നല്‍കുന്നുണ്ട്.
ഇന്ധന സബ്‌സിഡി കുറക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചു കയറും. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയായിരിക്കും.

സ്വര്‍ണ ഇറക്കുമതി കുറക്കാനാണ് മറ്റൊരു പദ്ധതി. ജനങ്ങളോട് സ്വര്‍ണത്തിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളിലും പരിഷ്‌കാരങ്ങള്‍ നടത്താതെ നിവൃത്തിയില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ മൂലധന നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറയുന്നു.
സാധാരണ ജനങ്ങളുടെ ജീവിതം വരും ദിവസങ്ങളില്‍ വിലയ പ്രതിസന്ധിയിലാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസ്താവന നല്‍കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതിന് കാരണം കറന്റ് അക്കൗണ്ട് കമ്മിയിലെ വലിയ വര്‍ദ്ധനയാണെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതാണ് പ്രശ്‌നമായത്. സിറിയയിലെ സംഘര്‍ഷവും രൂപയുടെ മൂല്യം ഇടിയാീന്‍ കാരണമായിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍.
സാമ്പത്തിക പ്രതിസന്ധിക്ക് ആഭ്യന്തര പ്രശ്‌നങ്ങളും കാരണമായിട്ടുണ്ടെന്ന് ലോക്‌സഭയിലെ പ്രസംഗ വേളയില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യ സഭയില്‍ ഇക്കാര്യത്തിന് പ്രാധാന്യം നല്‍കിയില്ല. രാജ്യ താത്പര്യത്തിന് വേണ്ടി രാഷ്ട്രീയ സമവായം ഉണ്ടാകണം എന്ന ആവശ്യപ്പെട്ട പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.












Click it and Unblock the Notifications