കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ എസ്എംഎസിന് നിരോധനം

  • By Soorya Chandran
Google Oneindia Malayalam News

കറാച്ചി: എംഎഎസ് പാക്കേജുകള്‍ നിര്‍ത്തലാക്കണമെന്ന് പാകിസ്താനിലെ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ദാതാക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വോയ്‌സ് മെസ്സേജ്, ടെക്‌സ്റ്റ് മെസ്സേജ് പാക്കേജുകള്‍ നിര്‍ത്തണമെന്നാണ് ഉത്തരവ്. എസ്എംഎസുകള്‍ പാകിസ്താന്‍ സമൂഹത്തിന്റെ സദാചാര മൂല്യങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞാണ് നിരോധം ഏര്‍പ്പെടുത്തുന്നത്.

പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി(പിടിഎ)യാണ് മൊബൈല്‍ ഫേണ്‍ കമ്പനികളോട് എസ്എംഎസ് പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടത്. 2013 സെപ്റ്റംബര്‍ രണ്ടിന് ശേഷം ഒറ്റക്കമ്പനിപോലും എസ്എംഎസ് പാക്കേജ് അനുവദിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിടിഎ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് താലിബ് ദോഗര്‍ ആണ് ഉത്തരവ് പുറത്തിറക്കിയത്.

Mobile Phone SMS

2012 നവംബറില്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനികള്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്ര നാളായിട്ടും നിര്‍ദ്ദേശം നടപ്പാക്കാതിരുന്നതിനാലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
മൊബൈല്‍ കമ്പനികള്‍ എസ്എംഎസ് പാക്കേജ് ഓഫറുകള്‍ കൊണ്ടുവന്നപ്പോള്‍ തന്നെ അത് പാക് അസംബ്ലിയില്‍ വലിയ വാഗ്വാദത്തിന് വഴിവച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പാകിസ്താനില്‍ ഏറ്റവും വികസിച്ച മേഖലയാണ് മൊബൈല്‍ ഫോണ്‍ അധിഷ്ടിത വ്യവസായം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഈ കാലയളവില്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അഞ്ച് സര്‍വ്വീസ് ദാതാക്കളാണ് പാകിസ്താന്‍ മൊബൈല്‍ഫോണ്‍ രംഗത്തുള്ളത്.പാകിസ്താന്‍ ടെലികോം അതോറിറ്റിയുടെ പുതിയ ഉത്തരവ് മൊബൈല്‍ ഫോണ്‍ വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഏറ്റവും അധികം നികുതി ഈടാക്കപ്പെടുന്ന വ്യവസായം കൂടിയാണ് മൊബൈല്‍ഫോണ്‍ വ്യവസായം.

English summary
Pakistan Telecommunication Authority (PTA) has asked all telecom companies in the country to discontinue voice and text chat packages after they came under fire for allegedly being against moral values of society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X