കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കല്‍ക്കരിപ്പാട വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അറിയിച്ചതായാണ് വിവരം. കേസ് അന്വേഷിയ്ക്കുന്ന പ്രധാന ഉദ്യോഗസ്ഥനായ കെ ആര്‍ ചൗരസ്യയാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ നിര്‍ണായക വിവരങ്ങള്‍ അറിയാനും അനിശ്ചിതത്വം ഒഴിവാക്കാനും പ്രധാന മന്ത്രിയെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Manmohan Singh

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ പ്രധാന ഫയലുകള്‍ നഷ്ടമായ വിവരം പാര്‍ലമെന്റില്‍ വാദപ്രതിവാദങ്ങള്‍ക്ക് ഇടായാക്കിയിരിയ്ക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ ഓഫീസറുടെ ആവശ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന സാഹചര്യം മനസിലാക്കിയാണ് സിബിഐ ഡയറക്ടര്‍ ചോദ്യം ചെയ്യല്‍ വേണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ മാസമാണ് പ്രധാന മന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കല്‍ക്കരിപ്പാടത്തില്‍ സര്‍ക്കാരിന്ന ഒന്നും മറച്ച് വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് രേഖകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ നഷ്ടമായതിനല്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായ ഫയലുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു. രണ്ട് ആഴ്ചയ്ക്കകം സിബിഐ ആവശ്യപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ നല്‍കണമെന്ന് ആഗസ്റ്റ് 29 ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ നഷ്ടമായ ഫയലുകള്‍ രണ്ടാഴ്ചയ്ക്കം തന്നെ കണ്ടെത്തി നല്‍കാമെന്ന ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ല.

English summary
The probe into coal block allocations has been a burning issue not only in Parliament and the apex court but now also within the Central Bureau of Investigation. This time, the heat has been generated within the agency over the need to "examine" Prime Minister Manmohan Singh who held the Coal portfolio between 2006 and 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X