ബാപ്പുവില്‍നിന്നും 18കോടി പിഴയൊടുക്കാന്‍ ഗുജറാത്ത്
അഹമ്മദാബാദ്: പീഡനക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവില്‍ നിന്നും 18 കോടിയിലധികം രൂപയുടെ പിഴ ഈടാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൂറത്തിലെ ജഹാംഗീര്‍ പുര ആശ്രമത്തിന് വേണ്ടി അനധികൃതമായി ഭൂമി കൈവശം വെച്ചതിനെത്തൂടര്‍ന്നാണ് ഇത്.
1996 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ സ്ഥലവാടകയും പിഴയും ചേര്‍ത്താണ് ഏകദേശം 18 കോടിയോളം രൂപ ആശാറാം ബാപ്പു സംസ്ഥാന സര്‍ക്കാരിലേക്ക് അടക്കാനുള്ളത്. തുക കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല എന്നും ഇതില്‍ കൂടുതലാകാനാണ് സാധ്യത എന്നും സൂറത്ത് കളക്ടര്‍ ജയ്പ്രകാശ് ശിവാരെ പറഞ്ഞു.

34,400 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് സൂറത്ത് ആശ്രമത്തിന്റെ പേരില്‍ ബാപ്പുവും കൂട്ടരും അനധികൃതമായി കൈവശപ്പെടുത്തിയത്. 14 വര്‍ഷത്തോളം ഭൂമി കൈവശം വച്ചതിന്റെ പിഴയായി അടക്കാനുള്ള തുക കാണിച്ച് ആശ്രമത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 2010 ല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത ആരാധകനാണ് വിവാദനായകനായ ആശാറാം ബാപ്പു. ജയിലില്‍ പോകുന്നതിന് തൊട്ടുമുന്‍പും മോഡിയെ പുകഴ്ത്തി ബാപ്പു സംസാരിച്ചിരുന്നു. മോഡിയെ ഞാന്‍ നമോ എന്ന് വിളിക്കില്ല, പകരം യോദ്ധാവ് എന്നേ വിളിക്കൂ. പത്ത് വര്‍ഷം എതിര്‍പ്പുകള്‍ മറികടന്ന് ജയിച്ച യോദ്ധാവാണ് അദ്ദേഹം എന്നൊക്കെ മോഡിയെ ബാപ്പു പുകഴ്ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ബാപ്പുവിനെ നിയമനടപടികളില്‍ നിന്നും രക്ഷിക്കാന്‍ പോകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications