കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി ന്യൂസിലാന്‍ഡില്‍ മേയറാകുമോ?

  • By Soorya Chandran
Google Oneindia Malayalam News

വെല്ലിങ്ടണ്‍: എം കരുണാനിധി ന്യൂസിലാന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. 2013 ഒക്ടോബര്‍ 13 നാണ് തിരഞ്ഞെടുപ്പ്.

ഞെട്ടണ്ട, ഇത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ എം കരുണാനിധിയല്ല. പക്ഷേ തമിഴ്‌നാടുമായും ഡിഎംകെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായും വളരെ അടുത്ത ബന്ധമുള്ള ആളാണ് ന്യൂസിലാന്‍ഡിലുള്ള കരുണാനിധിയും.

Karunanidhi Muthu

മധുരൈ മുത്തു എന്ന പഴയ രാഷ്ട്രീയ നേതാവിന്റെ മകനാണ് കരുണാനിധി. അണ്ണാദുരൈക്കൊപ്പം ഡിഎംകെ സ്ഥാപിക്കാന്‍ മുന്‍പന്തിയില്‍ അന്ന് മധുരൈ മുത്തുവും ഉണ്ടായിരുന്നു. മധുര നഗരസഭയുടെ ആദ്യ മേയറും മധുരൈ മുത്തു തന്നെയായിരുന്നു.

30 വര്‍ഷം മുമ്പാണ് കരുണാനിധി പഠത്തിനായി ഇന്ത്യ വിട്ടത്. ഓക്‌സോഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ന്യൂസിലാന്‍ഡിലെത്തി. 20 വര്‍ഷമായി ന്യൂസിലാന്‍ഡിലാണ് താമസം. ന്യൂസിലാന്‍ഡ് ഹൈക്കോടതിയില്‍ വക്കീലാണ് ഇപ്പോള്‍.

രണ്ട് ലക്ഷത്തില്‍ പരം വോട്ടര്‍മാരാണ് വെല്ലിങ്ടണിലുള്ളത്. അതില്‍ 55,000 പേര്‍ വംശീയ ന്യൂന പക്ഷങ്ങളാണ്. വോട്ട് ചെയ്യാന്‍ പോകുന്ന പതിവ് ഭൂരിഭാഗം പേര്‍ക്കും ഇല്ല. അതുകൊണ്ട് തന്നെ വംശീയ ന്യൂനപക്ഷത്തിന്റെ മൂന്നിലൊന്ന് വോട്ട് കിട്ടിയാല്‍ തന്നെ താന്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് കരുണാനിധി.

20 വര്‍ഷം കൊണ്ട് വെല്ലിങ്ടണില്‍ താന്‍ ഉണ്ടാക്കിയ ബന്ധങ്ങള്‍ ഗുണകരമാകുമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ന്യൂസിലാന്‍ഡ് നാഷണല്‍ പാര്‍ട്ടിയുടെ ചെയര്‍മാനായും ന്യൂസിലാന്‍ഡിലെ ദക്ഷിണേന്ത്യന്‍ കൂട്ടായ്മയുടെ സ്ഥാപകനായുമൊക്കെ ആളുകള്‍ സുപരിചിതനാണ് കരുണാനിധി. ഒരുനാള്‍ ന്യൂസിലാന്‍ഡിനെ തന്നെ നയിക്കാനുളള അവസരം തനിക്ക് കിട്ടുമെന്ന സ്വപ്‌നം കൂടി ഇദ്ദേഹത്തിനുണ്ട്.

English summary
M Karunanidhi is in the running for the mayoral post in Wellington, the capital of New Zealand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X