കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ,അമേരിയ്ക്കയും തിരയുന്നഭീകരന്‍ പാകിസ്താനില്‍

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും അമേരിയ്ക്കയും ഒരുപോലെ തിരയുന്ന കൊടുംഭീകരന്‍ പാകിസ്താനില്‍ പരസ്യമായി റാലിയില്‍ പങ്കെടുത്തു. പ്രതിരോധദിനത്തോടനുബന്ധിച്ച് നടന്ന പൊതുറാലിയിലാണ് ഇയാള്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത്. ലക്ഷ്‌കര്‍ ഇ ത്വയ്ബയുടെ മുഖ്യപ്രവര്‍ത്തകന്‍മാരില്‍ ഒരാളായ ഹാഫിസ് സയീദ് ആണ് പാകിസ്താന്‍റെ പൂര്‍ണ പിന്തുണയോടെ രാജ്യത്ത് താമസിയ്ക്കുന്നത്. ഇയാളെ ജീവനോടെ പിടിച്ച് നല്‍കുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 6കോടി രൂപയോളം പാരിതോഷികം നല്‍കുമെന്ന് അമേരിയ്ക്ക് പ്രഖ്യാപിച്ചിരുന്നു.

2008 ലെ മുബൈ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യതിരയുന്ന ഭീകരാനാണ് ഇയാള്‍. ഇയാള്‍ ഇസ്ലാമാബാദില്‍ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ അത് നിഷേധിയ്ക്കുകയായിരുന്നു. ലാഹോറില്‍ പാക് സര്‍ക്കാരിന്റെ ഒത്താശയോട് കൂടി സുഖമായി ജീവിയ്ക്കുകയാണ് ഹാഫിസ് എന്നാണ് വിവരം.

റാലിയില്‍ പ്രസംഗിച്ച ഇയാള്‍ കാശ്മീരിന്റെ വിമോചനത്തിന് വേണ്ടി മരണം വരെ ഇന്ത്യക്കെതിരെ പോരാട്ടം നയിക്കുമെന്ന് അറിയിച്ചു. ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും തങ്ങളുടെ മേല്‍ കടുത്ത എതിര്‍പ്പാണുള്ളതെന്നും എന്നാല്‍ ദൈവം തങ്ങളെ വളരെയധികം സ്‌നേഹിയ്ക്കുന്നുവെന്നും ഹാഫിസ് പറഞ്ഞു. പാകിസ്താനില്‍ തടവില്‍ കഴിയുകയും സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് മരിയ്ക്കുകയും ചെയ്ത ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിംഗ് ഭീകരവാദിയാണെന്നും അയാളുടെ മൃതദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിയ്ക്കുക വഴി ഇന്ത്യന്‍ സൈന്യവും കൊടും ഭീകരരാണെന്ന് തെളിയിക്കുലകയായിരുന്നുവെന്നും ഹാഫിസ് പറഞ്ഞു.

English summary
Hafiz Saeed, a Pakistani Islamist with a $10 million US bounty on his head, appeared openly at a rally in Islamabad on Friday, denouncing India as a terrorist state as thousands of his supporters chanted for "holy war" against their neighbour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X