Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല

Rape
തിരുവനന്തപുരം: നിരത്തുകളിലും, വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും പെണ്‍കുട്ടികള്‍ വേട്ടയാടപെടുമ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ അധികവും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് സ്വന്തം വീടുകളില്‍ തന്നെ. സ്വന്തം വീടുകളാണ് കേരളത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പേടി സ്വപ്‌നമാകുന്നത്. ഇവരെ പീഡനത്തിന് ഇരയാക്കുന്നത് പിതാവോ, സഹോദരനോ, അടുത്ത ബന്ധുക്കളോ ആണെന്ന ദുരവസ്ഥയും ഉണ്ട്.

കേരളത്തില്‍ 2013 മെയ് വരെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 256 ആണ്. 2012 സംസ്ഥാനത്ത് 445 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2010 ല്‍ 208 കേസുകള്‍ മാത്രം റിപ്പോര്‍ട്ട്് ചെയ്ത സ്ഥാനത്താണ് ഇപ്പോള്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വനിതാകമ്മീഷന്റെ പരിഗണനയിയില്‍ ഉള്ള പന്ത്രണ്ട് വയസ്സുകാരിയുടെ കേസ് കേട്ടാല്‍ തന്നെ കേരളത്തിലെ മിക്ക ഭവനങ്ങളിലും ചെറിയ പെണ്‍കുട്ടികള്‍ അനുഭവിയ്ക്കുന്ന പീഡനങ്ങള്‍ മനസിലാകുമെന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി പറയുന്നത്. 12 വയസ്സുകാരിയായ പെണ്‍കുട്ടി തന്റെ രണ്ടാനച്ഛന്‍റെ പീഡനം സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സ്‌കൂളിലെ അധ്യാപികയോട് പീഡന വിവരം പറയുന്നത്. ഒന്‍പതാമത്തെ വയസ്സില്‍ ഈ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ടാനച്ഛന്റെ അനന്തിരവനും പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനും അനന്തിരവനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാനച്ഛന്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങി. ഈ പെണ്‍കുട്ടിയുടെ ഇപ്പോള്‍ എട്ട് വയസ്സുള്ള സഹോദരിയെയും രണ്ടാനച്ഛന്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന വിവരം പെണ്‍കുട്ടി കെയര്‍ടേക്കറോട് പറഞ്ഞു. ഈ സംഭവത്തില്‍ പരാതി സ്വീകരിയ്ക്കാനോ നടപടിയെടുക്കാനോ ഇതുവരെയും പൊലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പീഡനം വിവരം 12കാരി പലതവണ അമ്മയോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. ഇവരുടെ പേര് കേസില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം വനിതാ കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+