മുഖ്യന്റെ മുന്‍ ഗണ്‍മാനെ നാട്ടുകാര്‍ തടഞ്ഞു

സ്വിഫ്റ്റ് കാറില്‍ യാത്രചെയ്യുകയായിരുന്ന കുടുംബത്തെ സലീം രാജ് ഉള്‍പ്പടെയുള്ള ഏഴംഗസംഘം പിന്തുടര്‍ന്നെത്തി. കാറ് വളഞ്ഞ് അതിലുള്ള സ്ത്രീയെ ബലമായി പിടിച്ചുകൊണ്ട്‌പോകാന്‍ ശ്രമിക്കുകയായിരുന്നു. സലീം രാജിനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് എത്തി. സ്വിഫ്റ്റ് കാറില്‍ നിന്ന് മുപ്പത് ലക്ഷം രൂപ കണ്ടെടുത്തു.
എന്തിനാണ് കാറ് പിന്തുടര്‍ന്നതെന്ന പൊലീസിന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് സലീം നല്‍കിയത്. തന്റെ ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാതെ തട്ടിക്കൊണ്ടുകുന്നെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് സ്വത്ത് തര്‍ക്കമാണെന്ന് മാറ്റി പറഞ്ഞു.
അതേസമയം സലീം രാജ് കോഴിക്കോട് എത്തിയത് ക്വട്ടേഷനാണെന്ന് സൂചനയുള്ളതായി ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചേവായൂര്‍ പൊലീസ് സലീം രാജ് അടക്കമുള്ള ഏഴംഗ സംഘത്തെ ചോദ്യം ചെയ്തുവരികയാണ്.


Click it and Unblock the Notifications