കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിഖണ്ഡി ആണ്‍കുഞ്ഞിനെ പ്രസവിച്ചു

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ശിഖണ്ഡിയായ ആള്‍(ട്രാന്‍സ് ജെന്‍ഡര്‍) പ്രസവിച്ചു. ആദ്യമായാണ് യൂറോപ്പില്‍ ശിഖണ്ഡി പ്രസവിയ്ക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് ബീജം സ്വീകരിച്ചാണ് ഇയാള്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്.സ്ത്രീയുടെ പ്രത്യുത്പ്പാദന അവയവങ്ങളോട് കൂടിയാണ് ഇയാള്‍ ജനിയ്ക്കുന്നത്. 2013 മാര്‍ച്ച് 18 നാണ് ഇയാള്‍ക്ക് കുഞ്ഞ് പിറന്നത്. ആന്തരികാവയങ്ങള്‍ സ്ത്രീയ്ക്ക് സമാനമാണെങ്കിലും പുരുഷനായി നില നില്‍ക്കുന്നതിന് ഇയാള്‍ ഹോര്‍മോണ്‍ തെറാപ്പി വര്‍ഷങ്ങളായി ചെയ്തിരുന്നു.

thomas beatie

ജര്‍മ്മന്‍ നിയമങ്ങള്‍ അനുസരിച്ച് ആശുപത്രി രേഖകളില്‍ താന്‍ കുഞ്ഞിന്റെ അമ്മയായി പരിഗണിയ്ക്കപ്പെടുമെന്ന് ഭയന്നാണ് പ്രസവം ഇയാള്‍ സ്വന്തം വീട്ടിലാക്കിയത്. കുഞ്ഞിന്റെ രേഖകളില്‍ താന്‍ അമ്മയല്ല മറിച്ച് കുഞ്ഞിന്റെ അച്ഛന്‍ തന്നെയാണെന്ന് രേഖപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യം അംഗീകരിയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് വെളിപ്പെടുത്തരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇയാള്‍ക്ക് ജനിച്ചത് ആണ്‍കുട്ടിയാണെന്ന് അറിയിച്ചു. വളരെ അദ്ഭുത്തതോടെയാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒരു സ്ത്രീയാണ് ലിംഗമാറ്റത്തിലൂടെ പുരുഷനായി മാറുന്നതെങ്കിലും ഗര്‍ഭപാത്രം ഉള്ളതിനാല്‍ അവര്‍ പ്രസിവിയ്ക്കാനുള്ള സാധ്യത കൂടുതലാണെന്ന് അസ്‌ക്ലെസ്പിയോസ് വെസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ തോബിയാസ് പൊട്ടേക്ക് പറയുന്നു.അമേരിയ്ക്ക് കാരനായ തോമസ് ബീറ്റിയാണ് ഇത്തരത്തില്‍ പിതാവാകുന്ന മറ്റൊരാള്‍. ഇയാള്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്.

English summary
A transgender man is the first in Europe to give birth to a baby after becoming pregnant through a sperm donor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X