കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജ് കാന്റീനിലെ കറിയില്‍ ചത്തപാമ്പ്

  • By Aswathi
Google Oneindia Malayalam News

Thiruvananthapuram Medical Collage
തിരുവനന്തപുരം: പാമ്പിനെ തിന്നുന്ന നാട്ടുകാരുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ വിളമ്പുന്ന സ്ഥലം അന്വേഷിച്ച് അധിക ദൂരമൊന്നും പോകേണ്ടതില്ല. തിരുവന്നതപുരം മെഡിക്കല്‍ കോളേജ് കാന്റീന്‍ വരെ ഒന്ന് പോയാല്‍ മാത്രം മതി. രാവിലെ കാന്റീനില്‍ നിന്ന് വാങ്ങിയ ഗ്രീന്‍പീസ് കറിയില്‍ ചത്ത പാമ്പിനെ കണ്ട കാര്യമാണ് പറഞ്ഞു വരുന്നത്.

മെഡിക്കല്‍ കോളേജ് കാന്റീനില്‍ നിന്ന് വാങ്ങിയ കറിയില്‍ ചത്ത വിഷപ്പാമ്പിനെ കണ്ടെത്തിയത് ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നെടുമങ്ങാട് സ്വദേശിയായ ഓമന രാവിലെ ഡോക്ടേര്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കാന്റീനില്‍ നിന്ന് വാങ്ങിയ കറിയിലാണ് ചത്ത പാമ്പിനെ കണ്ടത്. അര അടിയോളം വരുന്ന വിഷപാമ്പിന്റെതാണ് കറി.

സംഭവം പുറത്തറിഞ്ഞതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറുടെ സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലാബിലേക്ക് പരിശോധനയ്ക്കയി അയച്ചിട്ടിള്ള സാമ്പിളിന്റെ ഫലം വരുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാന്റീന്‍ തുറക്കരുതെന്ന നിര്‍ദ്ദേശത്തോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്റീന്‍ അടച്ചു പൂട്ടി. മുമ്പും ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഈ കാന്റീന്‍ അടച്ചുപൂട്ടിയിട്ടുണ്ടത്രെ.

English summary
The discovery of a dead snake in curry buy from Thiruvananthapuram Medical collage canteen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X