ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ഞെട്ടി
ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് എട്ട് കിലോയലം കഞ്ചാവ് കണ്ടെത്തി. ചെങ്ങന്നൂരിലെ മുളക്കുഴിയിലാണ് സംഭവം. കാറിലുണ്ടായിരുന്ന അടൂര്‍ പഴക്കുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെടുമങ്ങാട് മഹേഷ് എന്നിവര്‍ സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായി. കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. കാര്‍ മറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്ഡത്തനത്തിന് എത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. അപകടത്തില്‍ ഇവര്‍ക്ക് നിസാര പരിക്കുകളാണ് സംഭവിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇവര്‍ കഞ്ചാവ് പൊതികള്‍ എടുക്കാന്‍ ശ്രമം നടത്തി. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളാണെന്ന് മനസിലായത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications