ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടു വര്‍ഷത്തെ ഇടവേള; ആലപ്പുഴയ്ക്ക് ആവേശം പകര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷം

Google Oneindia Malayalam News

ആലപ്പുഴ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിപുലമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഏറ്റെടുത്ത് ആലപ്പുഴയിലെ പൊതു സമൂഹം. രാജ്യത്തിന്റെ 75ാം സ്വാതന്ത്യദിനത്തില്‍ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷച്ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ വന്‍ ജനാവലിയെത്തി.

രാവിലെ 8.40ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ക്കായി വളരെ നേരത്തെതന്നെ ആളുകള്‍ എത്തിത്തുടങ്ങി. ദേശീയ പതാകകള്‍ വീശിയും ഹര്‍ഷാരവം മുഴക്കിയും ജനം മാര്‍ച്ച് പാസ്റ്റിന് പിന്തുണയറിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ കബ്‌സ്, ബുള്‍ ബുള്‍ പ്ലറ്റൂണുകളില്‍ അണിനരന്ന കുട്ടികള്‍ നിറഞ്ഞ കയ്യടി നേടി.

വീടുകള്‍, കര്‍ഷക വരുമാനം, ബുള്ളറ്റ് ട്രെയിന്‍; നടപ്പാവാന്‍ ബാക്കിയായി മോദിയുടെ 2022ലെ വാഗ്ദാനങ്ങള്‍വീടുകള്‍, കര്‍ഷക വരുമാനം, ബുള്ളറ്റ് ട്രെയിന്‍; നടപ്പാവാന്‍ ബാക്കിയായി മോദിയുടെ 2022ലെ വാഗ്ദാനങ്ങള്‍

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെര്‍മല്‍ സ്‌കാനിംഗ് നടത്തി സാനിറ്റൈസര്‍ നല്‍കിയാണ് സന്ദര്‍ശകരെ ആഘോഷ വേദിയിലേക്ക് പ്രവേശിപ്പിച്ചത്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ 2020, 2021 വര്‍ഷങ്ങളില്‍ പൊതുജന പങ്കാളിത്തമില്ലാതെ പരിമിതമായ രീതിയിലാണ് സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചിരുന്നത്.

alappuzha

പരേഡിലെ മികവിനുള്ള പുരസ്‌കാരം ആംഡ് വിഭാഗത്തില്‍ എസ്.ഐ. ഹരിശങ്കര്‍ നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍ നേടി. എന്‍.സി.സി വിഭാഗത്തില്‍ മിധുന്‍ എം. നായരുടെ നേതൃത്വത്തിലുള്ള എസ്.ഡി. കോളേജ് സീനിയര്‍ ബോയിസ് പ്ലാറ്റൂണും സ്‌കൗട്ട് വിഭാഗത്തില്‍ സിനാജ് നയിച്ച ലിയോ തെര്‍ട്ടീന്ത് എച്ച്.എസ്.എസ് പ്ലറ്റുണും ഗൈഡ്‌സ് വിഭാഗത്തില്‍ ഇസാ സജിമോന്‍ ലീഡറായ സെന്റ് ആന്റണീസ് എച്ച്.എസ് പ്ലറ്റൂണും സമ്മാനം നേടി.

പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍

അക്ഷയ ജോഷ് നയിച്ച ലിയോ തെര്‍ട്ടീന്ത് എല്‍.പി.എസ് പ്ലറ്റൂണും സഫ്റയുടെ നേതൃത്വത്തിലുള്ള സെന്റ് ജോസഫ്സ് എല്‍.പി.എസ് പ്ലറ്റൂണും യഥാക്രമം കബ്‌സ്, ബുള്‍ ബുള്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹമായി. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എസ്.പി.സി. പ്ലറ്റൂണിനെ നയിച്ച കെ.എസ്. പൂജയാണ് മികച്ച പ്ലറ്റൂണ്‍ കമാന്‍ഡര്‍. മികച്ച ബാന്‍ഡ് ട്രൂപ്പായി ആലപ്പുഴ ലജത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുത്തു.

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

പരേഡ് കമാന്‍ഡറായ ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാറിനും സായുധ സേന പതാക ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യഭ്യാസ സ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിദ്യാഭ്യാസ ഇതര വിഭാഗത്തില്‍ രജിസ്ട്രാര്‍ സഹകരണ സംഘം ആലപ്പുഴ എന്നിവയ്ക്കും ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.

അതേസമയം, ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാകാന്‍ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഓരോ പൗരനും അഭിമാനത്തിന് വകനല്‍കുന്നതാണ്. ഐതിഹാസികമായ ഈ പ്രയാണത്തിനു മുന്നില്‍ ഇപ്പോഴും പ്രതിസന്ധികള്‍ ഉയരുന്നു. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകുന്നതിന് ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ നമുക്ക് കഴിയണം.

സ്വാതന്ത്ര്യത്തെ അപകടത്തിന്റെ അഴിമുഖങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രവണതകള്‍ക്കെതിരെ നിലയുറപ്പിക്കാന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളുടെ സ്മരണ നമുക്ക് കരുത്താകണം. യുദ്ധങ്ങളും കലാപങ്ങളും മാരക രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികളോടു പൊരുതി ലോകം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയുമൊക്കെ അര്‍ത്ഥവ്യാപ്തി വര്‍ധിക്കുന്നു. ദേശസ്നേഹം എന്നാല്‍ കേവലം ഒരു പ്രദേശത്തോടുള്ള സ്നേഹമല്ല, നാടിനോടും ജനതയോടും പ്രകൃതിയോടുമുള്ള സ്നേഹമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുവാന്‍ നമുക്ക് സാധിക്കണം- മന്ത്രി പറഞ്ഞു.

English summary
A gap of two years; Alappuzha celebrates Independence Day with excitement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X