ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐബിയുടെ രഹസ്യവിവരം; ആലപ്പുഴയില്‍ എക്‌സൈസ് പൊളിച്ചത് വമ്പന്‍ പദ്ധതി, അറസ്റ്റ്

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ ക്രിസ്തുമസ് ന്യൂയര്‍ പ്രമാണിച്ച് വന്‍ തോതില്‍ പോണ്ടിച്ചേരി മദ്യം സ്‌റ്റോക്ക് ചെയ്ത് വില്‍പന നടത്താന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. ഇവരില്‍ നിന്നും 210 കുപ്പി പോണ്ടിച്ചേരി നിര്‍മ്മിത മദ്യം പിടികൂടി. ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് പോണ്ടിച്ചേരി മദ്യം എത്തുമെന്ന് ഐ ബിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

തോട്ടപ്പള്ളി സ്വദേശികളായ അഖില്‍ ( 33 ), രാകേഷ് ( 29 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി പ്രവീണ്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും 105 ലിറ്റര്‍ പോണ്ടിച്ചേരി മദ്യമാണ് പിടികൂടിയത്. ഓടിപ്പോയ പ്രവീണ്‍ എന്നയാളാണ് പോണ്ടിച്ചേരിയില്‍ നിന്നും മദ്യം എത്തിക്കുന്നതെന്നാണ് സൂചന.

alappuzha

സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, ഫെമിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ റോയ് ജേക്കബ്, ഗോപകുമാര്‍, അലക്‌സാണ്ടര്‍, അബ്ദുല്‍ഷുക്കൂര്‍, ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്തഫ, ജയകൃഷ്ണന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സംഘമിത്ര, ഡ്രൈവര്‍ റിയാസ് എന്നിവര്‍ ഉണ്ടായിരുന്നു.

പ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറിയടിച്ചു; ഇത്തവണ അടിച്ചത് ഒന്‍പത് കോടി രൂപപ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറിയടിച്ചു; ഇത്തവണ അടിച്ചത് ഒന്‍പത് കോടി രൂപ

അതേസമയം, സംസ്ഥാനത്തുടനീലം വന്‍ ലഹരി വേട്ടയാണ് എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. ആലപ്പുഴയില്‍ എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. റേഞ്ച് ഇന്‍സ്പക്ടര്‍ സതീഷും പാര്‍ട്ടിയും ചേര്‍ന്ന് അമ്പലപ്പുഴ കാഞ്ഞിരം ചിറ സ്വദേശി 24 വയസ്സുള്ള സ്റ്റെല്‍വിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 2.150 ഗ്രാം എം ഡി എം എയും 13 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കോതമംഗലത്ത് ബ്രൗണ്‍ഷുഗര്‍ വില്പനക്കാരനായ അസം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ പെരുമ്പാവൂര്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കോതമംഗലം റവന്യൂ ടവറിനു പരിസര പ്രദേശത്തുള്ള മയക്കുമരുന്ന് വില്പനയെപ്പറ്റി സൂചന ലഭിച്ചത്.

ഇതേത്തുടര്‍ന്നു ഒരു ഷാഡോ ടീമിനെ ഇവിടങ്ങളില്‍ വിന്യസിച്ചു. ഇതറിയാതെ പതിവ് പോലെ വില്പനയ്ക്കെത്തിയ അസം നാഘോണ്‍ സ്വദേശി ഷകൂര്‍ അലിയെ കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പിടിയിലാകുന്ന സമയത്ത് ഇയാളുടെ കൈവശം 563 ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 54 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഉണ്ടായിരുന്നു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണിത്.

കോതമംഗലത്തു ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ബ്രൗണ്‍ഷുഗര്‍ വേട്ടയാണിത്. അസമില്‍ നിന്ന് വന്‍ തോതില്‍ ബ്രൗണ്‍ഷുഗര്‍ കേരളത്തിലേക്ക് കടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷകൂര്‍.

English summary
A group that tried to stock and sell Pondicherry liquor was arrested in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X