ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാചകന്‍മാര്‍ക്കും രക്ഷയില്ല, വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞു, ഒടുവില്‍ തട്ടിയെടുത്തത്...

Google Oneindia Malayalam News

ചേര്‍ത്തല: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ ഒരുപാട് പേര്‍ കുടുങ്ങി പോയിട്ടുണ്ട്. പലരും പലപേരിലും തട്ടിപ്പിനിരയാവുന്നുണ്ട്. എന്നാല്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു തട്ടിപ്പിനിരയായത് ഒരു യാചകനാണ്. ലോക്ഡൗണിനെ തുടര്‍ന്ന് നാല് മാസമായി നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിയിരിക്കുകയാണ് ഈ യാചകന്‍. ഭക്ഷണം പോലും കിട്ടാതെ പ്രതിസന്ധിയിലാണ് ഇയാള്‍. നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്.

1

വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് 11000 രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. അര്‍ത്തുങ്കല്‍ ബീച്ചില്‍ ഡിടിപിസി പാര്‍ക്കിനോട് ചേര്‍ന്ന് താമസിക്കുന്ന തമിഴ്‌നാട് തിരുവണ്ണാമലയില്‍ അമാവാസിയാണ് ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങി പോയത്. കേരളത്തില്‍ 48 വര്‍ഷത്തോളമായി ഭിക്ഷാടനം നടത്തിവരികയാണ് അമാവാസി. മേഖലയില്‍ അമാവാസിജാക്‌സണ്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.

Recommended Video

cmsvideo
വിമാനത്തില്‍ വരുന്ന പ്രവാസികള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത് | Oneindia Malayalam

ചേര്‍ത്തല താലൂക്കിലെ വിവിധ ആരാധനാലങ്ങളിലും വീടുകളിലും ഭിക്ഷാടനം നടത്തിയായിരുന്നു ജീവിതം. ആറ് മാസം കൂടുമ്പോള്‍ വീട്ടില്‍ പോയി സമ്പാദ്യമെല്ലാം നല്‍കും. മരിച്ചുപോയ ചേട്ടന്റെ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് അവിടെയുള്ളത്. ഭിക്ഷാടനത്തിന് പോയാല്‍ ദിവസം 300 രൂപയോളം ലഭിക്കും. നൂറ് രൂപയുടെ പരമാവധി ചെലവ് കഴിഞ്ഞ് മിച്ചംപിടിക്കുമെന്ന് അമാവാസി പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് അമാവാസി അവസാനമായി നാട്ടില്‍ പോയത്. ലോക്ഡൗണ്‍ കാലത്ത് ഭിക്ഷാടനത്തിന് പോയെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി തിരിച്ചയച്ചു. തുടര്‍ന്ന് മുമ്പ് ഒരുമിച്ച് ഭിക്ഷാടനം നടത്തിയ മട്ടാഞ്ചേരിയിലെ സുഹൃത്തിനെ ഓട്ടോയില്‍ പോയി കണ്ടു. ഇയാള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ചെന്നൈയിലേക്ക് വിമാനത്തില്‍ ഒരുമിച്ച് പോകാമെന്നും വിമാനക്കൂലിയും വിമാനത്താവളത്തില്‍ നിന്നും കാറില്‍ പോകാനായി 11000 രൂപയും വാങ്ങിച്ചു. പിന്നീട് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ജാക്‌സണ്‍ പറയുന്നു. അര്‍ത്തുങ്കലില്‍ പരിചിതര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇയാള്‍ ദിവസം തള്ളി നീക്കുന്നത്.

English summary
alappuzha: beggar who cheated by his freind trapped in lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X