Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; പാടശേഖരങ്ങളില്‍ വെള്ളം കയറി, 440 ഹെക്ടറിലെ കൃഷി നശിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി, ഇടം പാടത്ത് മട വീണു. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ 8 കോടിയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. 440 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. പാടത്തിന്റെ പരിസരത്തുള്ള 350ഓളം കുടുംബങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

രണ്ട് ദിവസത്തിനുള്ളില്‍ നാല് പാടശേഖരങ്ങളിലാണ് മടവീണത്. രണ്ടാം കൃഷി ചെയ്യുന്ന നിരവധി പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. അതേസമയം, കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

alappuzha

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്, വള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. നാളെ മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൊബൈല്‍ യൂണിറ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്.

ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളിലും ഡോക്ടര്‍, നഴ്സ്, ഫര്‍മസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാക്കുന്നത്.

പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളില്‍ ലഭ്യമാണ്. ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഇത് വഴി നടത്തുന്നുണ്ട്.

അതേസമയം, ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ചെങ്ങന്നൂര്‍ താലൂക്കില്‍ പാണ്ടനാടും മാന്നാറുമാറി രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമടക്കം 301 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ചെങ്ങന്നൂരിലെ 41 കുടുംബങ്ങളിലെ 144 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 49 കുടുംബങ്ങളിലെ 137 പേരും മാവേലിക്കര ചെന്നിത്തല മോഡല്‍ യു പി. സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലെ 20 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+