ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി മഹോത്സവം; കൊവിഡ് മാനദണ്ഡപ്രകാരം നടത്തണം, മാർഗനിര്‍ദേശം പുറത്തിറക്കി
ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി മഹോത്സവം കോവിഡ് മാനദണ്ഡപ്രകാരം നടതത്താനുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. താല്‍ക്കാലിക കച്ചവടങ്ങള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു. ഇപ്രകാരമുള്ള കടകളുടെ ലേലം പൂര്‍ണ്ണമായും ഇ വര്‍ഷം ഒഴിവാക്കണം. താല്‍ക്കാലിക വഴിയോര കച്ചവടം ഉണ്ട് എങ്കില്‍ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പൊതുമരാമത്ത് (റോഡ്‌സ് ) ആലപ്പുഴ, ക്ഷത്രം ഭാരവാഹികള്‍ പോലീസ് ) എന്നിവര്‍ അത് ഒഴിപ്പിക്കേണ്ടതാണ്.

ചെട്ടികുളങ്ങര ക്ഷേത്രത്തിലും കരകളിലും മഹോത്സവത്തിന്റെ ഭാഗമായി മുന്‍ കാലങ്ങളില്‍ നടത്തിവന്നിരുന്ന അന്നദാനം, കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടിലെ അന്നദാനം, കുതിര മൂട്ടില്‍ കഞ്ഞി വിതരണം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. ക്ഷേത്ര ആചാര പ്രകാരമുള്ള ചടങ്ങുകള്‍ പരിമിതപ്പെടുത്തി ചുരുങ്ങിയ രീതിയില്‍ നടതേണ്ടതാണ്. ഭരണി , എതിരേല്‍പ്പ് മഹോത്സവങ്ങളോടനുബന്ധിച്ച ദിവസങ്ങളിലും, മഹോത്സവ ദിവസങ്ങളിലും ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ഒരു സമയം 200 പേര്‍ മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളു.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതും പേരുവിവരങ്ങളും മറ്റും ക്യൂ.ആര്‍ കോഡ്/ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ചെട്ടികുളങ്ങര ഭരണിയുമായി ബന്ധപ്പെട്ട് കുത്തിയോട്ട വഴിപാട് രണ്ട് വീട്ടുകാര്‍ മാത്രമേ നേര്‍ന്നിട്ടുള്ളുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ ആഘോഷ പരിപാടികളും, അന്നദാനവും നടത്തുവാന്‍ പാടില്ല. വഴിപാട് നടത്തുന്നവരുടെ വീട്ടില്‍ യാതൊരു തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങളും അനുവദനീയമല്ല.
വീട്ടുകാരും കുട്ടികളും കുട്ടികളുടെ അദ്ധ്യാപകരും (ആശാന്‍മാര്‍) ഉള്‍പ്പടെ പരമാവധി 10 പേര്‍ മാത്രമേ വീടുകളില്‍ കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് പങ്കെടുക്കുവാന്‍ പാടുള്ളു. ഈ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട എസ്.എച്.ഒ ഉറപ്പാക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാപരിപാടികളും ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു.
ഉത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ അലങ്കാര ഗോപുരങ്ങള്‍, കെട്ടുകാഴ്ചകള്‍ എന്നിവ നിര്‍മ്മിക്കുവാനോ, ക്ഷേത്രത്തിലേയ്ക്കാ പൊതു സ്ഥലങ്ങളിലോ കൊണ്ടുവരാനോ പാടുള്ളതല്ല. സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണ്ടയാണ്. ആവശ്യമായ സാനിട്ടെസര്‍ ദക്തജനങ്ങള്‍ക്ക് ലഭ്യമാക്കണം. കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ ഇതര സ്ഥലങ്ങളില്‍ നിന്നും ദക്തജനങ്ങള്‍ കൂടുതല്‍ എത്താതിരിക്കാന്‍ ആവശ്യമായ സന്ദേശങ്ങള്‍ നല്‍കണം.
റവന്യൂ പോലീസ് വകുപ്പുകളുടെ സ്‌ക്വാഡ്, സെക്ടര്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ദരണി ദിവസവും എതിരേല്‍പ്പ് മഹോത്സവ ദിനങ്ങളിലും ഈ പ്രദേശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും ആവശ്യമായി നടപടികള്‍ കൈക്കൊള്ളണ്ടതുമാണ്. ഈ മാനദണ്ഡപ്രകാരമാണ് ദരണി മഹോത്സവവും എതിരേല്‍പ്പ് മഹോത്സവങ്ങളും നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂര്‍ ആര്‍ഡിഓ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണ്.












Click it and Unblock the Notifications