Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി: ആലപ്പുഴയില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുറക്കാട്, തകഴി, ചമ്പക്കുളം, കൈനകരി, നെടുമുടി, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് എന്നീ പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബര്‍ 28 വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കുട്ടനാട് തഹസീല്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

bird

അതേസമയം, കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്വനു. വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സ്ഥലങ്ങളിലെല്ലാം താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചത്ത കോഴികള്‍ക്കും താറാവിനും എച്ച്5 എന്‍1 സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ കൊന്നൊടുക്കാനുളള നടപടിയെടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള 7,400ഓളം പക്ഷികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+