സര്‍വകക്ഷി യോഗം 5 മണിയിലേക്ക് മാറ്റി; എന്നാലും പങ്കെടുക്കില്ലെന്ന് ബിജെപി, കാരണം ഇതാണ്
ആലപ്പുഴ: ഇരട്ട കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാരം ചൂണ്ടിക്കാട്ടിയാണ് ആദ്യം ബിജെപി അസൗകര്യം പറഞ്ഞത്. തുടര്‍ന്ന് സര്‍വകക്ഷി യോഗം മൂന്ന് മണിയില്‍ നിന്ന് അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാലും പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. രഞ്ജിതിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നാണ് ആരോപണം. പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് നീട്ടിയ കാര്യമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
സര്‍വകക്ഷി യോഗം ഒരു ചടങ്ങ് മാത്രമായി മാറുകയാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ബിജെപിക്ക് കൂടി സൗകര്യമുള്ള ദിവസം വച്ചാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത് ആലോചിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ എസ്ഡിപിഐക്ക് ഒപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രഞ്ജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആലപ്പുഴയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ആറാട്ടുപുഴയിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി ഭാഗങ്ങളിലുള്ളവരാണ്. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. രണ്ടു ബിജെപി പ്രവര്‍ത്തകരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ വച്ച് മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം
അതേസമയം, ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നിരവധി പേര്‍ കസ്റ്റഡിയിലുണ്ട്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് ആണിതെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ എത്തിയത് ഈ ആംബുലന്‍സിലാണോ എന്ന് പരിശോധിച്ചുവരികയാണ്. അതേസമയം, രഞ്ജിന്റെ വീട്ടിലേക്ക് ബൈക്കില്‍ വരുന്ന അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് കേസുകളിലും ഇന്ന് അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ജില്ലയില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.
എസ്ഡിപിഐ നേതാവ് കെഎസ് ഷാന് നേരെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രണം. ഞായറാഴ്ച രാവിലെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെതിരെ ആക്രമണമുണ്ടായത്. വീട്ടില്‍ കയറിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.