ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചമ്പക്കുളം വള്ളംകളി 28ന് തുടങ്ങും, രാജകീയമായ ചുണ്ടന്‍ വള്ളങ്ങൾ ഓളപ്പരപ്പിലിറങ്ങാൻ ദിവസങ്ങൾ മാത്രം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചമ്പക്കുളം വള്ളം കളി ജൂൺ 28ന്. പ്രശസ്തമായ ചമ്പക്കുളം വള്ളം കളിയോടെയാണ് കേരളത്തിലെ മത്സര വള്ളം കളിക്ക് തുടക്കമാകുക. ആറന്മുള കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളം കളിയാണ് ചെമ്പക്കുളം വള്ളം കളി. പമ്പാ നദിയിനാണ് ചമ്പക്കുളം വള്ളം കളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്.

ഓണപ്പരപ്പിലെ നിശ്ചലദൃശ്യങ്ങളും നൂറടിയോളം നീളമുള്ള രാജകീയമായ ചുണ്ടന്‍ വള്ളങ്ങളുമണിനിരക്കുന്ന ഗംഭീരമായ ജലഘോഷയാത്ര ഈ വള്ളംകളിക്ക് മാറ്റുകൂട്ടുന്നത്. ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതെന്നും പ്രതിഷ്ഠയ്ക്ക് തൊട്ടു മുമ്പായി ശുഭകരം അല്ല എന്ന് അറിയുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

Boat race

കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ചു. പിന്നീട് വിഗ്രഹത്തെ സ്വീകരിക്കാൻ നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിക്കുകയുണ്ടായി. ഇതിന്റെ ഓർമ്മ പൊതുക്കലാണ് വള്ളം കളിക്ക് മുമ്പായുള്ള ഘോഷയാത്ര.

ജലത്തിലൂടെയുള്ള ഒരു വർണാഭമായ ഘോഷയാത്രയാണ് ഉദ്ഘാടന ദിവസം നടക്കുക. നിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കും. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. കായലുകളും നദികളും നിറഞ്ഞ കുട്ടനാട്ടില്‍ വള്ളം കളികല്‍ നടത്തപ്പെടുന്നത് ഉപാസനക്രമത്തോടെയാണ്. ഗാംഭീര്യം നിറഞ്ഞ ചുണ്ടന്‍ വള്ളങ്ങള്‍ ഓരോ ഗ്രാമത്തിന്റേയും അഭിമാനമാണ്. ഏതാണ്ട് 20 ചെറുതും വലുതുമായ വള്ളംകളികളാണ് ആലപ്പുഴയിൽ നടക്കുക.

അത്യപൂർവ്വമായ ആഘോഷമാണ് വള്ളം കളികൾ. ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെ ഒരാഘോഷം ഇല്ലെന്ന് തന്നെ പറയാം. 111 തുഴകളുടെ സമന്വയ ചലനത്തിനായി സ്വാഭാവിക സിദ്ധിയും ദീര്‍ഘനാളത്തെ പരിശീലനവും ആവശ്യമാണ്. ഇത്രയും ആളുകൾ മത്സരിക്കുന്ന മറ്റൊരു മത്സരം വേറെ ഇല്ല.

English summary
Champakulam boat race will starts 28th June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X